സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം അങ്കത്തിന് ഇറങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകനായ ടോമാസ് ടോർസിന്റെ സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെയാണ് ബ്ലാസ്റ്റേഴ്‌സ് തിങ്കളാഴ്ച നേരിടുക.
ബ്ലാസ്റ്റേഴ്‌സസിനെ സംബന്ധിച്ചെടുത്തോളം നിർണായക്കരമായ പോരാട്ടമാണിത്. ബ്ലാസ്റ്റേഴ്‌സിന് ഡൽഹിയെ തോൽപ്പിക്കാൻ സാധിച്ചില്ലെങ്കിൽ, ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ യോഗ്യതയ്ക്ക് വമ്പൻ തിരിച്ചടിയാണ് നേരിടുക.
തിങ്കളാഴ്ച വൈകീട്ട് 4:30ക്ക് ബാംബോലിം അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക. അത് കൊണ്ട് തന്നെ മത്സരം തത്സമയം ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ഉണ്ടാക്കില്ല.
പകരം ഇന്ത്യൻ ഫുട്ബോളിന്റെ ഒഫീഷ്യൽ യുട്യൂബ് ചാനൽ വഴിയായിരിക്കും മത്സരം തത്സമയ സംപ്രേഷണം ഉണ്ടാകുക. മത്സരം ലൈവായിക്കാണാനുള്ള ലിങ്ക് ഇതാ….
