KBFCPunjab FC

സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സിന് എതിരാളികളായി; കരുത്തർ തന്നെ…

വരാനിരിക്കുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളുടെ കാര്യത്തിൽ തീരുമാനമായി. സൂപ്പർ കപ്പിൽ പ്രതീക്ഷയുമായി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഒരല്പം കരുത്തരായ എതിരാളികളെയാണ് ലഭിച്ചത്. (വിക്കിപീഡിയ നൽകുന്ന ഫിക്‌സറുകൾ പ്രകാരം)

പഞ്ചാബ് എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിന്റെ ആദ്യഘട്ടത്തിൽ നേരിടേണ്ടത്. പഞ്ചാബിനോട് വിജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് അടുത്തഘട്ടത്തിലെത്താൻ സാധിക്കുകയുള്ളൂ.

ഐഎസ്എൽ സീസണിൽ രണ്ടുതവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ടുപേരും ഓരോ മത്സരത്തിലും വിജയിച്ചു. കൊച്ചിയിൽ നടന്ന ആദ്യ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പഞ്ചാബിന്റെ വിജയം.

പഞ്ചാബിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചെങ്കിലും പരിക്കും സസ്പെൻഷനും മൂലം പഞ്ചാബ് നിരയിൽ അന്ന് ഒരു വിദേശ താരമേ കളിച്ചിട്ടുള്ളൂ.

അതിനാൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് കരുത്തരായ എതിരാളികൾ തന്നെയാണ് പഞ്ചാബ്. അതിനാൽ സൂപ്പർ കപ്പും ബ്ലാസ്റ്റേഴ്സിന് എളുപ്പമാവില്ല എന്ന് തന്നെയാണ് ഫിക്സറുകൾ വ്യക്തമാക്കുന്നത്.