Argentina national football teamFootballSports

തിയ്യതിയായി; മെസ്സി കേരളത്തിലെത്തുന്ന തിയ്യതി പ്രഖ്യാപിച്ച് കായിക മന്ത്രി

ലയണൽ മെസ്സി കേരളത്തിലെത്തുന്ന തിയ്യതി പ്രഖ്യാപിച്ച് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഈ വര്‍ഷം ഒക്ടോബര്‍ 25ന് മെസ്സി കേരളത്തിലെത്തുമെന്നും നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി.

രണ്ട് സൗഹൃദ മത്സരവും അര്‍ജന്‍ന്റീന ടീം കേരളത്തില്‍ കളിക്കും. എന്നാൽ ഏതൊക്കെ ടീമുമായാണ് മത്സരമെന്ന് വ്യക്തമല്ല. കൂടാതെ ആരാധകരുമായി സംവദിക്കാന്‍ പൊതു വേദിയും ഒരുക്കും. 20 മിനിറ്റ് സംവദിക്കാമെന്ന് മെസി സമ്മതിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.

അതേ സമയം,അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ഉടൻ കേരളത്തിലെത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേ സമയം, അർജന്റീനയുടെ മത്സരം കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചായിരിക്കും നടക്കുക. നേരത്തെ മഞ്ചേരി സ്റ്റേഡിയമായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്. എന്നാൽ മഞ്ചേരി സ്റ്റേഡിയത്തില്‍ 20000 കാണികളെ മാത്രമേ ഉൾക്കൊള്ളാൻ പറ്റുകയുള്ളു അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം മാറ്റിയത്.

ഫിഫ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലേ മെസ്സിക്ക് ഒഴിവുള്ളൂവെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്കൊപ്പം ഫിഫയുടെയും ഉദ്യോഗസ്ഥര്രും തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ കേരളത്തിലെത്തും.