CricketIndian Premier LeagueSports

RCBക്ക് പ്ലേഓഫ്‌ സാധ്യതകൾക്ക് തിരച്ചടി; KKR നെതിരെ മത്സരം നടന്നേക്കില്ല, കാരണം ഇതാണ്

ഒരു ആഴ്ച ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച മുതൽ ഇന്ത്യൻ പ്രീമിയർ ലീഗ് പുനരാരംഭിക്കുകയാണ്. ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനെ നേരിടും.

ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടയാ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സ്റ്റേഡിയം പരിസരങ്ങളിൽ നിലവിൽ നല്ല മഴയാണ്.

ശനിയാഴ്ച മത്സര സമയം രാത്രി 7 മണിക്ക് 71%, എട്ട് മണിക്ക് 69%, ഒമ്പത് മണിക്ക് 49%, ഒമ്പത് മണിക്ക് 34% മഴ പെയാൻ സാധ്യതയുണ്ടെന്നാണ്. അങ്ങനെയാണേൽ KKR-RCB മത്സരം നടക്കുമോ എന്ന് സംശയമാണ്.

നിലവിൽ മത്സരം ഒരു പോയിന്റിൽ അവസാനിച്ചാൽ KKRനും RCBക്കും വലിയ തിരച്ചടിയാണ് നൽക്കുക. മത്സരങ്ങൾ അവസാന നിമിഷത്തേക്ക് കടക്കുന്നത് കൊണ്ട് തന്നെ ഓരോ പോയിന്റും വില്ലപ്പെട്ടതാണ്.