മെസ്സിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനെ ബന്ധപ്പെട്ട് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തന്റെ പുതുക്കിപ്പണി തുടങ്ങിയിരിക്കുകയാണ്. ഏകദേശം 70 കോടി ചിലവിടായിരിക്കും നിർമാണപ്രവർത്തനകൾ നടത്തുകയെന്ന് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് വ്യക്തമാക്കിയിട്ടുണ്ട്.
ഫിഫ മാനദണ്ഡകൾ പാലിച്ച് ഒരു ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്ക് കൊച്ചി JLN സ്റ്റേഡിയം ഉയർത്തും. ഇതിന് ഭാഗമായി സ്റ്റേഡിയത്തിലെ ലൈറ്റുകളും സീറ്റുകളും മുഴുവനായി മാറ്റുമെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.
അത്യാധുനിക ലൈറ്റിങ് സംവിധാനമാണ് സജ്ജമാക്കുന്നത്. അതോടൊപ്പം സീറ്റുകൾ മുഴുവൻ മാറ്റി സ്റ്റേഡിയം കപ്പാസിറ്റി അൻപതിനായിരത്തിലേക്ക് ഉയർത്തും. നിലവിൽ നാല്പതിനായിരമാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. എന്തിരുന്നാലും കൊച്ചി സ്റ്റേഡിയത്തിന്റെ പുതുക്കിപ്പണി കേരള ബ്ലാസ്റ്റേഴ്‌സിനും ഏറെ ഗുണക്കരമാണ് .
നവംബർ 14ന് ഓസ്ട്രേലിയക്കെതിരെ ആയിരിക്കും അര്ജന്റീന കൊച്ചിയിൽ വെച്ച് കളിക്കുക. മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിട്ടില്ല. നിലവിൽ പ്രചരിക്കുന്ന വാർത്തകൾ എല്ലാം വ്യാജമാണെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.
