18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐപിഎൽ കിരീടം നേടിയിരിക്കുകയാണ്. ഫൈനലിൽ പഞ്ചാബ് കിങ്‌സിനെ ആറ് റൺസിന് തോൽപിച്ചാണ് RCB കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം നൽകിയത്.
ഫൈനലിലെ തീപ്പാറും പ്രകടനത്തിന് RCB യുടെ ഓൾ റൗണ്ടറായ ക്രുണാൽ പാണ്ഡ്യയെ പ്ലേ ഓഫ് ദി മാച്ചായി തിരെഞ്ഞെടുത്തിയിരിക്കുകയാണ്. ഫൈനലിൽ കളിയുടെ ഗതി തന്നെ മാറ്റിയത് താരത്തിന്റെ വിലപ്പെട്ട രണ്ട് വിക്കെറ്റുകളാണ്.
അപകടക്കാരികളായ പ്രഭ്സിമ്രാൻ സിംഗ്, ജോഷ് ഇംഗ്ലിസ് എന്നിവരുടെ വിക്കറ്റുകളാണ് താരം നേടിയത്. അതോടൊപ്പം ഫൈനൽ പോലത്തെ മത്സരത്തിൽ വെറും 17 റൺസാണ് ക്രുണാൽ പാണ്ഡ്യ വിട്ട് കൊടുത്തിരിക്കുന്നത്.
പവർപ്ലേയിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച പഞ്ചാബ് ബാറ്റ്‌സ്മാന്മാരെ പിന്നീട് ക്രുണാൽ പാണ്ഡ്യയും സുയാഷും ചേർന്നാണ് പിടിച്ചു കെട്ടിയത്. എന്തിരുന്നാലും ഫൈനലിൽ RCB കിരീടം നേടാൻ ഏറ്റവുമധികം പങ്ക് വഴിച്ചത് താരം തന്നെയാണ്.