ജനുവരിയിൽ ഇത് വരെ ബ്ലാസ്റ്റേഴ്‌സ് ആകെ പൂർത്തീകരിച്ചത് രണ്ട് സൈനിംഗുകൾ മാത്രമാണ്. രണ്ടും പ്രീ-കോൺട്രാക്ട് ആയതിനാൽ ഇരുവരും അടുത്ത സീസണിൽ മാത്രമേ ക്ലബിനൊപ്പം ജോയിൻ ചെയ്യുകയുള്ളൂ. ജനുവരിയിൽ താരങ്ങളാരും വന്നില്ലെങ്കിലും റൂമറുകൾക്ക് യാതൊരു കുറവുമില്ല. ഇപ്പോഴിതാ, ഒരു മണിപ്പൂരി താരവുമായി ബന്ധപ്പെട്ട റൂമറുകൾ സജീവമാണ്.
നിലവിൽ മുംബൈ സിറ്റി എഫ്സിക്കായി കളിക്കുന്ന മണിപ്പൂരിൽ നിന്നുള്ള ബിപിൻ സിങാണ് ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിലുള്ളത്. 2018 മുതൽ മുംബൈക്കൊപ്പമുള്ള ഈ 29 കാരന് നിലവിൽ മുംബൈയിൽ പ്ലെയിങ് ടൈമുകൾ കുറഞ്ഞ് വരികയാണ്. കൂടാതെ ഈ വർഷം മെയ് മാസത്തോടെ താരത്തിന്റെ കരാർ മുംബൈയിൽ അവസാനിക്കുകയാണ്. ഇതോടെയാണ് റൂമറുകൾ ശക്തി പ്രാപിച്ചത്.
രാഹുൽ കെപി ടീം വിട്ട സാഹചര്യത്തിൽ രാഹുലിന്റെ ബാക്ക്അപ്പ് എന്ന നിലയിൽ കൊണ്ട് വരാൻ സാധിക്കുന്ന ഐഎസ്എൽ അനുഭവ സമ്പത്തുള്ള താരം കൂടിയാണ് ബിപിൻ.
ഷില്ലോങ് ലജോങ്, എടികെ എന്നീ ടീമുകൾക്കായും താരം നേരത്തെ കളിച്ചിരുന്നു. മുംബൈയ്ക്കൊപ്പം രണ്ട് തവണ ഐഎസ്എൽ കപ്പും രണ്ട് തവണ ഐഎസ്എൽ കിരീടവും നേടിയ താരമാണ് ബിപിൻ.
ഇന്ത്യൻ ദേശീയ ടീമിനായി ഏഴ് മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.