in , , , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

വിദേശ- ഇന്ത്യൻ താരം വരുന്നു; ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങിനെ കുറിച്ച് സൂചന നൽകി മാർക്കസ്

ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിട്ട് 10 ദിവസം പിന്നിടുമ്പോൾ ഇത് വരെയും ബ്ലാസ്റ്റേഴ്‌സ് ഒരൊറ്റ സൈനിങ്‌ പൂർത്തിയാക്കിയിട്ടില്ല. ആകെ ഉറപ്പിക്കാവുന്ന ഒരു സൈനിങ്‌ ചെന്നൈയിൻ എഫ്സിയിൽ നിന്നും ബികാഷ് യുംനത്തിനെ പ്രീ കോൺട്രാക്ടിൽ സൈൻ ചെയ്തത് മാത്രമാണ്. പ്രീ- കോൺട്രാക്ട് ആയതിനാൽ അടുത്ത സീസണിന് മാത്രമേ ബികാഷ് ബ്ലാസ്റ്റേഴ്സിൽ എത്തുകയുള്ളൂ. ഇതിനിടയിൽ ഒരു സൈനിങ്ങിന്റെ സൂചന നൽകിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോ..

ബ്ലാസ്റ്റേഴ്സിൽ ഒരു വിദേശ- ഇന്ത്യൻ സെന്റർ ബാക്ക് ട്രയൽസിലാണെന്നും സൈനിങ്‌ ഉടൻ ഉണ്ടാവുമെന്നുമാണ് മാർക്കസിന്റെ അപ്‌ഡേറ്റ്. വിദേശത്ത് കളിക്കുന്ന ഇന്ത്യൻ താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ്സൈൻ ചെയ്യാൻ ഒരുങ്ങുന്നതെന്ന് മാർക്കസ് പിന്നീടുള്ള ട്വീറ്റിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം മാർക്കസ് സൂചന നൽകിയ താരം 21 കാരനായ വിവാൻ സർതോഷ്ടിമാനേഷ് ആവാനാണ് സാധ്യത. സ്പാനിഷ് അമേച്ചർ ക്ലബായ ടോർട്ടോസ ഇബ്രെ എന്ന ക്ലബ്ബിന്റെ ബി ടീമിനായി കളിച്ച വിവാൻ നിലവിൽ ബ്ലാസ്റ്റേഴ്സിനൊടപ്പം ട്രയൽസിലാണ്. മാർക്കസ് നൽകുന്ന സൂചന പ്രകാരം ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യാൻ ഒരുങ്ങുന്നത് വിവാനെ തന്നെയാന്നെന്ന് ഇതിലൂടെ അനുമാനിക്കാം.

മുംബൈയിൽ ജനിച്ച വിവാൻ മുംബൈ സ്റ്റേറ്റ് ലീഗിൽ മത്സരിക്കുന്ന കെങ്ക്രെ എഫ്സിയുടെ താരമാണ്. ഇതിന് മുമ്പ് താരം സ്പൈനിലെ അമേച്ചർ ക്ലബ്ബുകളിൽ ഒന്നായ ടോർട്ടോസ ഇബ്രെ എന്ന ക്ലബ്ബിന്റെ ബി ടീമിനായി കളിച്ചിട്ടുണ്ട്. 1000 ലധികം മിനുട്ടുകളാലാണ് താരം ടോർട്ടോസ ഇബ്രെയ്ക്കായി കളിച്ചത്.

അമേച്ചർ ഫുട്ബോൾ താരമായ വിവാന്റ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ് ഒരു പ്രൊഫഷണൽ ഫുട്ബാൾ താരമായി മാറുക എന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്സിന്റെ ട്രയൽസിൽ ഭാഗമായത്.

ഏകദിനത്തിൽ അരങ്ങേറിയിട്ടില്ല; പക്ഷെ,കെകെആർ താരത്തെ ചാംപ്യൻസ് ട്രോഫി കളിപ്പിക്കാൻ ഗംഭീറിന്റെ നീക്കം

കോഹ്‌ലിയും രോഹിതും സീറ്റുറപ്പിച്ചു; പക്ഷെ, രണ്ട് സീനിയർ താരങ്ങൾ ചാമ്പ്യൻസ് ട്രോഫിക്കുണ്ടാവില്ലെന്ന് റിപ്പോർട്ട്