നിലവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഉള്ള താരങ്ങളിൽ ഏറ്റവും മൂല്യമേറിയ താരം ആരാണ്? പ്രമുഖ ഫുട്ബോൾ വെബ്സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റിന്റെ ഡാറ്റകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഏറ്റവും ഉയർന്ന മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങൾ ആരൊക്കെയാണ് പരിശോധിക്കാം..
കഴിഞ്ഞ അഞ്ച് സീസണുകളിലായി ബ്ലാസ്റ്റേഴ്സിനൊടപ്പം പന്ത് തട്ടുന്ന നായകൻ അഡ്രിയാൻ ലൂണ, കഴിഞ്ഞ സീസണിൽ ടീമിലെത്തിയ മൊറോക്കൻ മാന്ത്രികൻ നോഹ സദോയി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ ഏറ്റവും ഉയർന്ന മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങൾ. 5.2 കോടിയാണ് ഇരുവരുടെയും മാർക്കറ്റ് വാല്യൂ. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിപണിയിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച മോണ്ടിനെഗ്രെനിയൻ താരം ദുസാൻ ലഗോറ്ററാണ്. നാല് കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.
ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച പോർച്ചുഗീസ് മുന്നേറ്റതാരം ടിയാഗോ ആൽവസാണ് പട്ടികയിലെ നാലാമൻ. 3.2 കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. പട്ടികയിലെ അഞ്ചാമനും ലിസ്റ്റിലെ ആദ്യ ഇന്ത്യൻ താരവുമാണ് മലയാളി മിഡ് ഫീൽഡർ വിബിൻ മോഹൻ. 2 കോടിയാണ് താരത്തിന്റെ വിപണി മൂല്യം. 1.8 കോടി വിപണി മൂല്യമുള്ള അമേ റാണാവാഡേയാണ് പട്ടികയിലെ ആറാമൻ.
പട്ടികയിലെ മറ്റു താരങ്ങൾ:
- ഹോർമിപാം (1.8 കോടി)
- യുവാൻ റോഡ്രിഗസ് ( 1.6 കോടി)
- നവോച്ച സിങ് ( 1.6 കോടി)
- ബികാഷ് യുംനം ( 1.6 കോടി)
- കോറു സിങ് ( 1.6 കോടി)
- കോൾഡോ ഒബിയേറ്റ ( 1.2 കോടി)
- നിഹാൽ സുധീഷ് ( 1.2 കോടി)
