in ,

LOVELOVE

ഗോട്ട് എഫക്റ്റ്; മെസ്സിയുടെ ജേഴ്‌സി സ്‌കൂളിന്റെ ഔദ്യോഗിക യൂണിഫോമാക്കി അധികൃതർ

മെസിയോടുള്ള കടുത്ത ആരാധന മൂലം മാതാപിതാക്കൾ മക്കൾക്ക് മെസ്സി എന്ന പേരിട്ടത് മൂലം ഒരു നാട് നിറയെ മെസ്സിയെ കൊണ്ട് നിറഞ്ഞതും പിന്നീട് അവിടുത്ത ഭരണകൂടം മെസ്സിയെന്ന പേരിടാൻ വിലക്കിയതും നേരത്തെ പ്രസിദ്ധി നേടിയ സംഭവമാണ്. ഇപ്പോഴിതാ ഒരു സ്‌കൂൾ അവരുടെ ഔദ്യോഗിക യൂണിഫോമായി മെസിയുടെ അർജന്റീനൻ ജേഴ്സിയെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ലയണൽ മെസ്സി എന്ന ഇതിഹാസം കേവലം കളിക്കളത്തിൽ മാത്രം തരംഗം സൃഷ്‌ടിച്ച വ്യക്തിയല്ല, മറിച്ച് കളിക്കളത്തിന് പുറത്തും മെസ്സി തന്റെ സ്വാധീനം അറിയിച്ചിട്ടുണ്ട്. മെസിയോടുള്ള കടുത്ത ആരാധന മൂലം മാതാപിതാക്കൾ മക്കൾക്ക് മെസ്സി എന്ന പേരിട്ടത് മൂലം ഒരു നാട് നിറയെ മെസ്സിയെ കൊണ്ട് നിറഞ്ഞതും പിന്നീട് അവിടുത്ത ഭരണകൂടം മെസ്സിയെന്ന പേരിടാൻ വിലക്കിയതും നേരത്തെ പ്രസിദ്ധി നേടിയ സംഭവമാണ്. ഇപ്പോഴിതാ ഒരു സ്‌കൂൾ അവരുടെ ഔദ്യോഗിക യൂണിഫോമായി മെസിയുടെ അർജന്റീനൻ ജേഴ്സിയെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചൈനയിലെ ഫുഷൗവിലാണ് സംഭവം. അവിടുത്ത ഒരു സ്‌കൂളിലാണ് 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മെസ്സിയുടെ ജേഴ്‌സി ഔദ്യോഗിക യൂണിഫോമാക്കി മാറ്റിയത്.

മെസിക്ക് വലിയ രീതിയിലുള്ള ആരാധകരുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. പ്രത്യേകിച്ച് വളർന്ന് വരുന്ന തലമുറ മെസ്സിയെ കൂടുതൽ ഇഷ്ടപ്പെടുന്നു. ഈയിടെ ചൈനയിലെ ഒരു സ്‌കൂളിലെ സ്പോർട്സ് ഡേയിൽ വിദ്യാർഥികൾ മെസ്സിയുടെ ജേഴ്സി അണിഞ്ഞത്തെത്തിയത് വാർത്തയായിരുന്നു.

ഫുട്ബോളിന് വലിയ വളക്കൂറ് ഇല്ലാതിരുന്ന അമേരിക്കയിൽ ഫുട്ബോളിലെ ഇഷ്ടകായിക ഇനമാക്കി മാറ്റുന്നതിൽ മെസ്സിയുടെ മിയാമി പ്രവേശനത്തിലൂടെ സാധിച്ചിട്ടുണ്ട്. പുതിയ കണക്കുകൾ പ്രകാരം അമേരിക്കയിൽ ഫുടബോളിന്റെ ജനകീയത വർധിച്ചറിയിക്കുകയാണ്.

കൂടാതെ കളിക്കളത്തിന് പുറത്തുള്ള തൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മെസ്സി പ്രശസ്തനാണ്. അദ്ദേഹം സ്ഥാപിച്ച ലിയോ മെസ്സി ഫൗണ്ടേഷൻ, ലോകത്തെ എല്ലായിടത്തും നിരാലംബരായ കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സംഘടകളിൽ ഒന്നാണ്.

index: China allows Leo Messi’s Argentina shirt as official school uniform: Reports

തിയ്യതിയായി; മെസ്സി കേരളത്തിലെത്തുന്ന തിയ്യതി പ്രഖ്യാപിച്ച് കായിക മന്ത്രി

ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിൽ മണിപ്പൂരി താരവും