FootballIndian Super LeagueKBFCSportsTransfer News

ബ്ലാസ്റ്റേഴ്‌സ് വിട്ടത് ലോട്ടറിയായി🔥; വിദേശ താരം ചേക്കേറുന്നത് ബ്ലാസ്റ്റേഴ്‌സിനേക്കാൾ മികച്ച ടീമിലേക്ക്😮‍💨

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഒട്ടേറെ അഭ്യൂഹങ്ങൾക്ക് വിരാമം നൽകി കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചിന്റെ വിടവാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

രണ്ട് സീസൺ ബ്ലാസ്റ്റേഴ്‌സിൽ ചിലവഴച്ചതിന് ശേഷമാണ് മിലോസ് ക്ലബ്‌ വിട്ടത്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് വിട്ട മിലോസ്, തായ്‌ലൻഡ് ക്ലബ്ബായ ബി.ജി പത്തും യുണൈറ്റഡിൽ ചേർന്നിരിക്കുകയാണ്. തായ്‌ ലീഗ് വൺ ടൂർണമെന്റിൽ കളിക്കുന്ന ടീമാണ് ബി.ജി പത്തും യുണൈറ്റഡ്.

തായ് ലീഗിൽ കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്താണ് ബി.ജി പത്തും ഫിനിഷ് ചെയ്തത്. അങ്ങനെ നോക്കുകയാണേൽ മികച്ചൊരു കൂടുമാറ്റം തന്നെയാണ് മിലോസ് ഡ്രിൻസിച്ചിന് ലഭിച്ചിരിക്കുന്നത്. കാരണം ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ ഫിനിഷ് ചെയ്തത് 8ആം സ്ഥാനത്താണ്.

താരത്തിന്റെ മോശം ഫോമിലും 8ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ്ബിൽ നിന്നും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ്ബിലേക്ക് ചേക്കേറിയത് താരത്തിനെ ബന്ധപ്പെട്ട് ലോട്ടറി തന്നെയാണ്. എന്തിരുന്നാലും ബി.ജി പത്തുവിനൊപ്പം തന്റെ പഴയ ഫോം താരത്തിന് കണ്ടെത്താൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.