കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ രണ്ട് സീസണിലായി ടീമിന്റെ വിശ്വസ്ത പ്രതിരോധ ഭടനായിരുന്ന മണ്ടിനിഗ്രോവൻ താരം മിലോസ് ഡ്രിൻസിച്ച് ടീം വിടും എന്നതാണ് പുതിയ അപ്ഡേറ്റ്.
താരം സൂപ്പർ കപ്പോടെ ടീമിൽ നിന്ന് പുറത്താവും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.താരവും ക്ലബുമായി കരാർ അവസാനിപ്പിക്കാൻ പോവുകയാണ് എന്നാണ് പല എക്സ് പേജുകളും റിപ്പോർട്ട് ചെയ്യുന്നത്.
അദ്ദേഹത്തിന്റെ പ്രകടനത്തിൽ ടീം മാനേജ്മെന്റ് തൃപ്തരല്ല എന്നതാണ് റിപ്പോർട്ട്.അത് കൊണ്ട് അദ്ദേഹത്തിൻ പകരമായി മികച്ച താരം ടീമിൽ എത്തുമെന്ന് പറയുന്നു.
വിദേശ താരങ്ങളുടെ മോശം ഫോമിൽ പുതിയ പരിശീലകൻ ഡേവിഡ് കാട്ടാളെ അടക്കം ഇതോടെ രംഗത്ത് വന്നിരുന്നു: