FootballKBFC

മിലോസ് ബ്ലാസ്റ്റേഴ്‌സ് വിടുന്നു; താരത്തിന്റെ പുതിയ ക്ലബ്ബിനെ കുറിച്ച് അപ്ഡേറ്റ് നൽകി മാർക്കസ്

സീസൺ കഴിഞ്ഞത് ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ പ്രതിരോധ നിര താരം മിലോസ് ഡ്രിൻസിച്ച് ക്ലബ്‌ വിടുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. ഇപ്പോളിത ഈയൊരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മാർക്കസ്.

മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം മിലോസ് ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുകയാണ്. താരത്തിന് നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി കരാർ ബാക്കിയുണ്ടെങ്കിലും പരസ്പര ധാരണയോടെ മിലോസ് ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ് മാർക്കസ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

അതോടൊപ്പം താരം ഇനി സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലെ ക്ലബിന് വേണ്ടിയായിരിക്കും കളിക്കാൻ സാധ്യതയെന്നും സൂചിപ്പിച്ചിരിക്കുകയാണ് മാർക്കസ്. സൗത്ത് ഈസ്റ്റ്‌ ഏഷ്യ പറയുമ്പോൾ തായ്‌ലൻഡ്, സിങ്കപ്പൂർ, ഇൻഡോണേഷ്യ രാജ്യങ്ങളിലെ ക്ലബ്ബുകൾ ഉൾപ്പെടുന്നതാണ്.

എന്തിരുന്നാലും മിലോസ് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇനി ബ്ലാസ്റ്റേഴ്‌സ് മിലോസിനേക്കാൾ മികച്ച പകരക്കാരനെ കൊണ്ടുവരുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.