CricketCricket LeaguesIndian Premier LeagueSports

ഐപിഎല്ലിന് ശേഷം ‘മിനി ഐപിഎൽ’; സൂര്യകുമാർ, ശ്രേയസ് അയ്യർ, ശിവം ദുബെ..പ്രമുഖർ കളത്തിലിറങ്ങും

മെയ് 25 നാണ് ഐപിഎല്ലിൽ അവസാനിക്കുന്നത്. എന്നാൽ ഐപിഎൽ കഴിഞ്ഞ ഉടനെ മെയ് 26 ന് മറ്റൊരു ലീഗ് കൂടി ആരംഭിക്കുകയാണ്. സൂര്യകുമാർ യാദവ്. ശ്രേയസ് അയ്യർ, ശിവം ദുബെ എന്നീ സൂപ്പർ താരങ്ങളാണ് ഈ ലീഗിൽ ഇറങ്ങുക..

ഐപിഎൽ പതിനെട്ടാം സീസൺ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മെയ് 25 നാണ് ഐപിഎല്ലിൽ അവസാനിക്കുന്നത്. എന്നാൽ ഐപിഎൽ കഴിഞ്ഞ ഉടനെ മെയ് 26 ന് മറ്റൊരു ലീഗ് കൂടി ആരംഭിക്കുകയാണ്. സൂര്യകുമാർ യാദവ്. ശ്രേയസ് അയ്യർ, ശിവം ദുബെ എന്നീ സൂപ്പർ താരങ്ങളാണ് ഈ ലീഗിൽ ഇറങ്ങുക..

ക്രിക്കറ്റ് താരങ്ങളുടെ ഈറ്റില്ലമായ മുംബൈയിൽ നടക്കുന്ന മുംബൈ ടി20 ലീഗാണ് ഐപിഎൽ കഴിഞ്ഞ ഉടനെ ആരംഭിക്കുന്നത്. സൂര്യകുമാർ യാദവ്. ശ്രേയസ് അയ്യർ. ശിവം ദുബെ. ശർദൂൽ താക്കൂർ, അജിൻക്യ രഹാനെ, പൃഥ്വിഷാ, സർഫ്രാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ എന്നിവർ ഈ സീസണിൽ മുംബൈ ടി20 ലീഗിന് ഇറങ്ങും.

മുംബൈ ടി20 ലീഗിന്റെ മൂന്നാം എഡിഷനാണ് ഇനി നടക്കാനിരിക്കുന്നത്. മെയ് 26 മുതൽ ജൂൺ എട്ട് വരെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

വലിയ താരം നിര ഇത്തവണ പങ്കെടുക്കുന്നതിനായി ഐപിഎൽ കഴിഞ്ഞുള്ള ഒരു മിനി ഐപിഎൽ പ്രതീതിയാണ് മുംബൈ ടി20 ലീഗിനുള്ളത്.

8 ടീമുകൾ പരസ്പരം പോരടിക്കുന്ന ലീഗിൽ ഏറ്റവും മികച്ച 4 ടീമുകൾ സെമി യോഗ്യത നേടും. പിന്നീട് കാലാശാപോരാട്ടവും നടക്കും.