ഇന്ത്യൻ സൂപ്പർ ലീഗിൽ വ്യാഴാഴ്ച നടന്ന വാശിയേറിയ ആദ്യ ലെഗ് സെമി ഫൈനലിൽ കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ തോൽപിച്ചിരിക്കുകയാണ് ജംഷദ്പൂർ എഫ്സി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജംഷദ്പൂരിന്റെ വിജയം.
എന്നാൽ മൈതാനത്ത് നടന്ന മത്സരത്തിനേക്കാൾ വാശി ഗാലറിയിലായിരുന്നു എന്ന് പറയാം. കാരണം ഈയൊരു മത്സരത്തിന് ശേഷം മോഹൻ ബഗാൻ ആരാധകരും ജംഷദ്പൂർ ആരാധകരും ഏറ്റുമുട്ടി, മോഹൻ ആരാധകർക്ക് ഗുരുതര പരിക്കേറ്റിയിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം MBSG ആരാധകർ ജംഷഡ്‌പൂർ ആരാധകരുമായി ശാരീരികമായി ഏറ്റുമുട്ടുക്കയും പിന്നീട് പോലീസ് ഇടപെട്ട് MBSG ആരാധകരെ ബലമായി നീക്കം ചെയ്യുകയും ലാത്തി പ്രയോഗിക്കുകയും ചെയ്തുവെന്നാണ്. ഇതാണ് ആരാധകരെ രക്തസ്രാവമുണ്ടാക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തത്.
എന്തിരുന്നാലും പരിക്കേറ്റ ആരാധകരെ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ട് പോവുകയും കൃത്യം സമയത്ത് തന്നെ വേണ്ട പരിചരണം ലഭിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോകളിൽ നിന്ന് വ്യക്തമാക്കുന്നത് പ്രകാരം ഒരു ആരാധകൻ തലയുടെ പിൻഭാഗത്താണ് പരികക്കേറ്റിരിക്കുന്നത്.