ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മികച്ച താരങ്ങളെ കൊണ്ടുവരുന്ന ക്ലബ്ബുകളിൽ ഒന്നാണ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്. എത്ര പണം നൽകിയാണേലും ലക്ഷ്യം വെച്ച താരത്തെ അവർ സ്വന്തമാക്കും.
ഇപ്പോളിത മോഹൻ ബഗാനുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ ട്രാൻസ്ഫർ റിപ്പോർട്ട് പുറത്ത് വരുകയാണ്. ഖേൽ നൗ ചീഫായ ആശിഷ് നെഗിയുടെ റിപ്പോർട്ട് പ്രകാരം ഓസ്ട്രേലിയൻ മധ്യനിര താരമായ ജാക്സൺ ഇർവിനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.
കഴിഞ്ഞ ഒന്നര വർഷമായി മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കാൻ നോക്കുന്നത്. താരം നിലവിൽ കളിക്കുന്നത് ബുണ്ടസ്ലിഗയിലെ എഫ്സി സെന്റ് പോളിക്ക് വേണ്ടിയാണ്. അതായത് ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ടൂർണമെന്റിൽ.
അതുകൊണ്ട് തന്നെ മോഹൻ ബഗാൻ താരത്തെ ഇപ്പോഴേ സ്വന്തമാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇനിയും വർഷങ്ങൾ എടുത്തേക്കാമെന്നാണ് ആശിഷ് നെഗി വ്യക്തമാക്കുന്നത്.
നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 16 കോടിയാണ്. എന്തിരുന്നാലും ഈയൊരു ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.