CricketCricket LeaguesIndian Premier LeagueSports

വരും സീസണുകളിൽ അവൻ ഞങ്ങൾക്ക് മുതൽക്കൂട്ടാണ്; യുവതാരത്തെ വാനോളം പുകഴ്ത്തി ധോണി

സീസണിൽ എട്ടാം തോൽവിയും വഴങ്ങി ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎൽ പ്ലേ ഓഫ് സാധ്യതകളിൽ നിന്ന് പൂർണമായി പുറത്തായിരിക്കുകയാണ്. ഇന്നലെ പഞ്ചാബിനോട് നാല് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെട്ടത്. എന്നാൽ തോൽവികൾക്കുമിടയിലും യുവതാരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സിഎസ്കെ നായകൻ എംഎസ് ധോണി.

സീസണിൽ നായകൻ ഋതുരാജ് ഗെയ്ക്വദിന് പരിക്കേറ്റ സാഹചര്യത്തിൽ സിഎസ്കെ ടീമിലെത്തിച്ച സൗത്ത് ആഫ്രിക്കൻ യുവതാരം ഡിവാൽഡ് ബ്രെവിസിനെ കുറിച്ചാണ് ധോണിയുടെ വാക്കുകൾ. “മുന്നോട്ട് പോകുമ്പോൾ ബ്രെവിസ് ഞങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ്” എന്നാണ് ധോണിയുടെ വാക്കുകൾ.

സീസണിൽ സിഎസ്കെയ്ക്കായി രണ്ട് മത്സരങ്ങൾ കളിച്ച താരം ഇതിനോടകം ബാറ്റിംഗിലും ഫീൽഡിങ്ങിലും മികവ് തെളിയിച്ചിട്ടുണ്ട്. സൺറൈസസ് ഹൈദരാബാദിനെതിരെ 42 റൺസ് എടുത്ത താരം ഇന്നലെ 32 റൺസും നേടിയിരുന്നു.

അടുത്ത സീസണിൽ മികച്ച മുന്നേറ്റ നിറയെ കണ്ടെത്താനായാൽ ബ്രെവിസിന് മധ്യനിരയിൽ തിളങ്ങാനാവുമെന്ന പ്രതീക്ഷ ആരാധാകർക്കുമുണ്ട്.

അതേ സമയം, അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കമാണ് ഇപ്പോൾ നടത്തുന്നത് എന്ന് ധോണി നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമിൽ ചില അഴിച്ച് പണികൾ കൂടി നടത്തിയാൽ 22 കാരനായ ബ്രെവിസിൽ നിന്നും ആരാധകർക്ക് മികച്ച പ്രകടനം പ്രതീക്ഷിക്കാം..