FootballIndian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സിനെ സൂപ്പർ കപ്പിൽ നയിക്കുക പുതിയ പരിശീലകൻ; 48 മണിക്കൂറിനുള്ളിൽ പ്രഖ്യാപനം, അപ്ഡേറ്റുമായി മാർക്കസ്…

ഏപ്രിൽ അവസാനം തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുക പുതിയ വരാൻ പോവുന്ന പരിശീലകനാണ്

തിങ്കളാഴ്ച പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനെ കണ്ടെത്തി കഴിഞ്ഞു എന്നാണ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ആദ്ദേഹുമായി അവസാന ഘട്ട ചർച്ചകളിലാണ്.

അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകന്റെ സൈനിങ് അടുത്ത 24-48 മണിക്കൂറിനുള്ളിൽ തന്നെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാർക്കസ്. എന്നാൽ ആരെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് എന്നത് മാർക്കസ് പറഞ്ഞിട്ടില്ല.

ഏപ്രിൽ അവസാനം തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുക പുതിയ വരാൻ പോവുന്ന പരിശീലകനാണ് കൂടി വ്യക്തമാക്കിയിരിക്കുകയാണ് മാർക്കസ്. അദ്ദേഹം ഈ മാസം അവസാനം തന്നെ കൊച്ചിയിലെത്തും.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് സൂപ്പർ കപ്പിനായുള്ള പരിശീലനം തിങ്കളാഴ്ച മുതൽ കൊച്ചിയിൽ തുടങ്ങിയിട്ടുണ്ട്. എന്തിരുന്നാലും പുതിയ പരിശീലകനുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും മണികൂറുകളിൽ പുറത്ത് വരുന്നതാണ്.