Indian Super LeagueKBFC

ഐഎസ്എൽ തിരിച്ചെത്തുന്നു; ഉദ്ഘാടന തീയതി പുറത്ത്, ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കുമോ? പരിശോധിക്കാം

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ നാളായി കാത്തിരുന്ന വാർത്ത എത്തിയിരിക്കുകയാണ്. അതെ, ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14 ആരംഭിക്കുകയാണ്.


‎ഇന്ത്യൻ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഈയൊരു കാര്യം ആരാധകരെ അറിയിച്ചത്. ഇതോടെ ഐഎസ്എലുമായി ചുറ്റിപ്പറ്റിയുള്ള മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്.


‎ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ ക്ലബ്ബുകളും ഈ സീസണിലും പങ്കെടുക്കുമെന്നും കായിക മന്ത്രി സ്ഥിതികരിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കുമെന്ന് ഉറപ്പിക്കാവുന്നതാണ്.


‎ഈ സീസണിൽ 91 മത്സരങ്ങൾ ഉണ്ടാകും. ഹോം-എവേ അടിസ്ഥാനത്തിൽ ഇവ നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള ലോജിസ്റ്റിക്സ് ഇപ്പോഴും അന്തിമമായിട്ടില്ല. ഹോം-എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടക്കുന്നത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ കൊച്ചിയിൽ വെച്ച് നടക്കുമെന്നും ഉറപ്പിക്കാം.


‎അതോടൊപ്പം ഇന്ത്യൻ സെക്കന്റ്‌ ഡിവിഷൻ ടൂർണമെന്റായ ഐ-ലീഗും നടക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് മൻസുഖ് മാണ്ഡവ്യ.