അങ്ങനെ ഒട്ടേറെ അഭ്യൂഹങ്ങൾക്കൊടുവിൽ മൊറോക്കൻ മുന്നേറ്റ നിര താരം നോഹ സദൗയി കേരള ബ്ലാസ്റ്റേഴ്സ് വിട്ടിരിക്കുകയാണ്. താരം ഇനി ഇന്തോനേഷ്യൻ ക്ലബ്ബായ ദേവ യുണൈറ്റഡ് ബാന്റൻ എഫ്സിക്ക് വേണ്ടി കളിക്കും.
കഴിഞ്ഞ സീസണിലെ അനിശ്ചിതത്തം മൂലം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ദേവ യുണൈറ്റഡ് ബാന്റൻ എഫ്സിക്ക് വേണ്ടി കളിക്കുകയായിരുന്നു താരം.
പിന്നീട് താരത്തിന്റെ മികച്ച പ്രകടനം മൂലം ക്ലബ് നോഹ സദൗയി യെ സ്ഥിര കരാറിൽ സ്വന്തമാക്കുകയായിരുന്നു. അഭ്യൂഹങ്ങൾ പ്രകാരം ഒരു വർഷ കരാറിലാണ് നോഹ ഇപ്പോൾ ദേവ യുണൈറ്റഡുമായി കരാറിലെത്തിയത്.
കഴിഞ്ഞ സീസണിൽ ദേവ യുണൈറ്റഡ് ബാന്റൻ എഫ്സിക്ക് വേണ്ടി 15 ഓള്ളം മത്സരങ്ങൾ കളിച്ച താരം, രണ്ട് അസ്സിസ്റ്റും ഒരു ഗോളും നേടിയിരുന്നു.
2022/23 സീസൺ മുന്നോടിയായി മൊറോക്കൻ ക്ലബ്ബായ FAR റാബത്തിൽ നിന്നുമാണ് നോഹ എഫ്സി ഗോവയിലെത്തുന്നത്. രണ്ട് സീസൺ ഗോവക്കൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെച്ച താരം 43 മത്സരങ്ങൾ നിന്ന് 20 ഗോളുകളും 14 അസ്സിസ്റ്റും സ്വന്തമാക്കിയിരുന്നു.
പിന്നീട് 2024/25 സീസൺ മുന്നോടിയായിയാണ് കേരള ബ്ലാസ്റ്റേഴ്സ് നോഹയെ എഫ്സി ഗോവയിൽ നിന്നും സ്വന്തമാക്കുന്നത്. 19 മത്സരങ്ങളിൽ നിന്ന് ബ്ലാസ്റ്റേഴ്സിനായി ഏഴ് ഗോളുകളും അഞ്ച് അസ്സിസ്റ്റും നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
നോഹയെ പോലത്തെ താരത്തെ നഷ്ടമായത് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചെടുത്തോളം സങ്കടക്കരമായ വാർത്ത തന്നെയാണ്. എന്നിരുന്നാൽ പുതിയ മാനേജ്മെന്റ് അതിനൊത്ത പകരക്കാരനെ തിരിച്ചു സ്ക്വാഡിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Summary:- Noah Sadoui has departed Kerala Blasters and joined Indonesian club Dewa United Banten FC on a permanent deal. The Moroccan forward spent last season on loan at Dewa, making 15 league appearances and recording one goal and two assists. Sadoui previously impressed with FC Goa and Kerala Blasters, scoring 27 goals and providing 19 assists across 62 matches for the two ISL clubs.
