ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി വമ്പൻ താരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് വിട്ട് കൊണ്ടിരിക്കുകയാണ്. അമേ റണാവാഡക്ക് പിന്നാലെ ഇപ്പോളിത ഗോൾകീപ്പർ നോറ ഫെർണാണ്ടസും ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ ഈ കാര്യം അറിയിച്ചത്. താരം ഇനി സ്പോർട്ടിങ് ക്ലബ് ഡൽഹിയിൽ ചേരുമെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് വെറും പണത്തിനായും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടിയുമാണ് ഈയൊരു നീക്കം നടത്തിയിരിക്കുന്നത്. മൂന്ന് വർഷ കരാറിൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം വെറും നാല് മത്സരങ്ങൾ മാത്രമാണ് ടീമിനായി കളിച്ചിട്ടുള്ളത്.
നോറ ഫെർണാണ്ടസ് കൂടി ക്ലബ് വിട്ടത്തോടെ സച്ചിൻ സുരേഷ് തന്നെയായിരിക്കും അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്പർ ഗോളിയെന്ന് ഉറപ്പിക്കാം. രണ്ടാം നമ്പർ ഗോൾകീപ്പറായി അർഷ് ഷെയ്ഖ് ഉം തുടരും.
