FootballIndian Super LeagueKBFCTransfer News

ലൂണയുടെ പകരക്കാരനായി വരുമെന്ന് പ്രതിക്ഷിച്ചു🙌; പക്ഷെ കിടിലൻ സ്പാനിഷ് സ്ട്രൈക്കർ ബ്ലാസ്റ്റേഴ്‌സിലേക്കില്ല🤨

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ട്രാൻസ്ഫർ വിൻഡോയിൽ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് വരുന്നത്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് ശക്തമായ ‌റൂമറുകളിൽ പ്രചരിച്ച സെർജിയോ കാസ്റ്റൽ സൈപ്രസ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ അപ്പോളോൺ ലിമാസ്സോൾ ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്.

താരം ബ്ലാസ്റ്റേഴ്‌സുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തിയെന്ന് കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോ മുതലെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീട് താരത്തിന്റെ മെഡിക്കൽ പരാജയപ്പെട്ടത്തോടെ ഈയൊരു നീക്കം ഒഴിവാക്കുകയായിരുന്നു എന്നാണ് അഭ്യൂഹങ്ങൾ വന്നത്.

ഇതിന് മുൻപ് 2019-20 സീസണിൽ സെർജിയോ കാസ്റ്റൽ ഐഎസ്എലിൽ ജംഷദ്പൂർ എഫ്സിക്ക് വേണ്ടി കളിച്ചിരുന്നു. എന്തിരുന്നാലും സെർജിയോ കാസ്റ്റിലിനേക്കാൾ മികച്ച താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്ന് പ്രതിക്ഷയിലാണ് ആരാധകർ.