സഞ്ജു സാംസൺ ആരാധകർക്ക് തിരിച്ചടി നൽകി രാജസ്ഥാൻ റോയൽസിന്റെ പുതിയ അപ്‌ഡേറ്റ്. സഞ്ജുവിന്റെ പരിക്കിന്റെ കാര്യത്തിലാണ് റോയൽസിന്റെ പുതിയ അപ്‌ഡേറ്റ്. ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.
വ്യാഴാഴ്ച നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിലും പരിക്കേറ്റ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ കളിക്കില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചു. പരിക്കേറ്റ സഞ്ജു ലകൗന് സൂപ്പര്‍ ജയന്‍റ്സിനെതിരായ കഴിഞ്ഞ മത്സരത്തിലും കളിച്ചിരുന്നില്ല.
ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏപ്രില്‍ 24നാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം.ആര്‍സിബിക്കെതിരായ മത്സരത്തിനായി ടീം അംഗങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചെങ്കിലും സഞ്ജു സാംസൺ ജയ്പൂരില്‍ തുടരുമെന്ന് ടീം വൃത്തങ്ങൾ വ്യക്തമാക്കി.
നിലവില്‍ നാലു പോയിന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ് റോയല്‍സുള്ളത്. ഇനിയുള്ള മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ തോറ്റാൽ പോലും രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിക്കും.
വ്യാഴാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിക്കെതിരായ മത്സരം കഴിഞ്ഞാൽ ഏപ്രില്‍ 28ന് പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്തിനെ ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന്‍ നേരിടും. ഈ മത്സരത്തിൽ സഞ്ജു തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.