CricketCricket LeaguesIndian Premier LeagueSports

ആർസിബി തോറ്റേനേ; ടോസ്സിങ് സമയത്ത് ജിതേഷ് ശർമക്ക് പറ്റിയത് വൻ അബദ്ധം; ഭാഗ്യം കൊണ്ട് രക്ഷപെട്ടു

പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചതിന് ശേഷം ടീമിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ എതിർ ടീം ക്യാപ്റ്റന്റെ അനുമതി ആവശ്യമാണ്. ഇവിടെ ആർസിബി, ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്തിനോട് മാറ്റം വരുത്തുന്ന കാര്യത്തിൽ അഭ്യർഥന നടത്തിയെന്നും പന്ത് ഇതിന് സമ്മതം മൂളിയെന്നുമാണ് റിപ്പോർട്ട്.

ക്വാളിഫയർ ഒന്ന് ഉറപ്പിക്കാനുള്ള നിർണായക പോരാട്ടത്തിൽ ഇന്നലെ ലക്നൗ സൂപ്പർ ജയന്റസിനെ പരാജയപ്പെടുത്തി ആദ്യ ക്വാളിഫയറിന് ആർസിബി യോഗ്യത നേടിയെങ്കിലും മത്സരത്തിൽ തോൽക്കാൻ പാകത്തിലുള്ള ഒരു വമ്പൻ പിഴവ് ആർസിബി നായകൻ ജിതേഷ് ശർമ്മ നടത്തിയത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ജിതേഷ് വരുത്തിയ ആ നിർണായക പിഴവ് എന്താണെന്ന് നോക്കാം..

രജത് പാട്ടിദാറിന് ഫിറ്റ്നസ് പ്രശ്നങ്ങൾ ഉള്ളതിനാൽ ജിതേഷ് ശർമയായിരുന്നു ഇന്നലെ ആർസിബിയെ നയിച്ചത്. മത്സരത്തിൽ ടോസ് നേടിയ ജിതേഷ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.ടോസ് സമയത്ത്, രജത് പാട്ടിദാർ ഇമ്പാക്ട് താരമായി വരുമെന്ന് ജിതേഷ് ശർമ‌ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ടോസ് സമയത്ത് ജിതേഷ് ഐപിഎൽ ഒഫീഷ്യസിൽസിന് കൈമാറിയത് രജത് പാട്ടിദാർ ആദ്യ ഇലവനിൽ ഉള്ള ടീം ലിസ്റ്റായിരുന്നു.

ഐപിഎല്ലിൽ ഇമ്പാക്ട് പ്ലയെർ റൂൾ നിലവിലെ വന്നതിന് ശേഷം ടീം നായകന്മാർ രണ്ട് ലൈനപ്പുകളുമായാണ് ടോസിന് വരാർ. ആദ്യ ബാറ്റ് ചെയ്യുകയാണ് എങ്കിൽ ഒരു ലൈനപ്പും രണ്ടാമത്ത ബാറ്റ് ചെയുകയാണ് എങ്കിൽ രണ്ടാമത്തെ ലൈനപ്പും.. ഈ രീതിയിലാണ് ടീം ലിസ്റ്റ് നായകന്മാർ കൊണ്ട് വരാറുള്ളത്. എന്നാൽ ഇന്നലെ ആദ്യ ബോൾ ചെയ്യാൻ തീരുമാനിച്ച ജിതേഷ് അറിയാതെ ആദ്യ ബാറ്റ് ചെയ്യുകയാണ് എങ്കിൽ കളിപ്പിക്കേണ്ട ലിസ്റ്റാണ് കൈമാറിയത്.

ഇത് മൂലം ആദ്യം ബൗൾ ചെയ്യുന്ന സമയത്ത് രജത് പാട്ടിദാറിനെ ആദ്യ ഇലവനിൽ കാണിക്കുകയും പ്രധാന സ്പിന്നറായ സുയാഷ് ശർമ പ്ലെയിങ് ഇലവനിൽ ഇല്ലാതെ വരികയും ചെയ്തു. ആർസിബി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തിൽ സുയാഷ് ശർമയായിരുന്നു പ്ലേയിങ് ഇലവനിൽ വരേണ്ടിയിരുന്നത്.

എന്നാൽ മിനുട്ടുകൾക്കകം ആർർസിബി പ്ലേയിങ് ഇലവനിൽ മാറ്റം വരുത്തിയെന്ന വാർത്ത പുറത്തുവന്നു. സുയാഷ് പ്ലേയിങ് ഇലവനിലുമെത്തി. ക്യാപ്റ്റൻ ജിതേഷ് ശർമക്ക് പറ്റിയ പിഴവാണ് അങ്ങനെയൊരു അബദ്ധത്തിന് വഴിവെച്ചതെന്ന് പിന്നാലെ റിപ്പോർട്ടും വന്നു.പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചതിന് ശേഷം ടീമിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ എതിർ ടീം ക്യാപ്റ്റന്റെ അനുമതി ആവശ്യമാണ്. ഇവിടെ ആർസിബി, ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്തിനോട് മാറ്റം വരുത്തുന്ന കാര്യത്തിൽ അഭ്യർഥന നടത്തിയെന്നും പന്ത് ഇതിന് സമ്മതം മൂളിയെന്നുമാണ് റിപ്പോർട്ട്.

ALSO READ: വർഷങ്ങളായി T20 I കളിച്ചിട്ട്; എന്നാൽ അടുത്ത ലോകകപ്പിൽ ഞാൻ തിരിച്ചെത്തും; വമ്പൻ പ്രഖ്യാപനവുമായി ഇന്ത്യൻ സൂപ്പർ താരം