ഇന്ത്യൻ പ്രീമിയർ ലീഗിൽ വെള്ളിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 50 റൺസിന്റെ വിജയമായിരുന്നു.
ഈയൊരു വിജയത്തോടെ, 2008 ലെ ഐപിഎൽ ഉദ്ഘാടന സീസൺ മുതൽ നിലനിന്നിരുന്ന ഒരു ശാപം തകർത്തുകൊണ്ട്, ചെപ്പോക്കിൽ ചെന്നൈ ടീമിനെതിരെ 17 വർഷത്തിനു ശേഷം RCB അവരുടെ ആദ്യ വിജയം നേടിയിരിക്കുകയാണ്.
അവസാനമായി ബാംഗ്ലൂർ ചെപ്പോക്കിൽ വിജയിച്ചത് ഉദ്ഘാടന സീസണിലെ ഒരു മത്സരമാണ്. പിന്നീട് അങ്ങോട്ട് ഇതുവരെ RCB ക്ക് ചെപ്പോക്കിൽ ജയിക്കാൻ സാധിച്ചിരുന്നില്ല. ആ ഒരു നാണക്കേടാണ് RCB ഇപ്പോൾ മാറ്റിയെഴുത്തിയിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ രജത് പട്ടീദറിന്റെ മികച്ച അർദ്ധ സെഞ്ച്വറിയുടെ മികവിൽ RCB ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 എടുക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ CSK, RCB പേസർമാരായ ജോഷ് ഹേസൽവുഡിന്റെയും യാഷ് ദയാലിന്റെയും ഉജ്ജ്വല പ്രകടനത്തിൽ തകർന്ന് വീഴുകയായിരുന്നു. CSK യ്ക്ക് 20 ഓവർ കഴിയുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനെ സാധിച്ചുള്ളൂ.