കഴിഞ്ഞ സീസൺ റയൽ മാഡ്രിഡിന് അത്ര സുഖകരമായ ഒരു സീസണായിരുന്നില്ല. ലാലിഗ, ചാമ്പ്യൻസ് ലീഗ്, സൂപ്പർ കോപ്പ, എന്നിവ നഷ്‌ടമായ അവർ അടുത്ത സീസണിൽ മികച്ച മുന്നൊരുക്കം നടത്തി ശക്തമായ തിരിച്ച് വരവ് നടത്താനുള്ള പദ്ധതിയിലാണ്. ഇതിന്റെ ഭാഗമായി ഒരു മികച്ച സൈനിങ് കൂടി അവർ പൂർത്തീകരിക്കാനുള്ള നീക്കമാണ്.
അർജന്റീനിയൻ വണ്ടർ കിഡ് ഫ്രാങ്കോ മസ്താന്റുവോണോയുമായി കരാർ പൂർത്തിയ്ക്കരിക്കുന്നതിന്റെ അവസാന വക്കിലാണ് അവർ. താരവുമായി പേർസണൽ എഗ്രിമെന്റ് പൂർത്തിയാക്കിയ റയൽ ഉടൻ താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു.
അർജന്റീനയ്ക്കായി ദേശീയ ടീമിൽ അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് മസ്താന്റുവോണോ. ഇന്നലെ ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിക്കെതിരെയാണ് താരം അരങ്ങേറ്റം നടത്തിയത്.
17 കാരനായ താരം മിഡ്ഫീൽഡ്, മുന്നേറ്റം എന്നിവ കൈകാര്യം ചെയ്യാൻ കഴിയുന്ന താരമാണ്.
അർജന്റീനിയൻ ക്ലബ് റിവർപ്ളേറ്റിൽ നിന്നാണ് താരത്തെ റയൽ ടീമിലെത്തിക്കുന്നത്,ലയണൽ മെസ്സിയുടെ കടുത്ത ആരാധകർ കൂടിയാണ് താരം.