ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിംനസിന് വേണ്ടി ഐഎസ്എൽ ക്ലബ്ബുകൾ ശ്രമം നടത്തുന്നതായി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2026 വരെ താരത്തിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും ട്രാൻസ്ഫർ തുക മുടക്കാൻ ക്ലബ്ബുകൾക്ക് അവസരമുള്ളതിനാൽ ജീസസ് ക്ലബ് വിടില്ല എന്ന കാര്യം ഉറപ്പിച്ചു പറയാനാവില്ല.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സീസണിൽ മികച്ച പ്രകടനമാണ് ജീസസ് നടത്തിയത്. അതിനാൽ താരത്തിനായി വമ്പൻ ഓഫറുകൾ വന്നാലും അത്ഭുതപ്പെടാനില്ല. നിലവിൽ ഒരൊറ്റ ക്ലബ്ബും താരത്തെ സമീപിച്ചിട്ടില്ല എന്നുള്ളത് ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമാണ്.
എന്നാൽ ജീസസിനെ കൈവിടേണ്ടതില്ല എന്നുള്ള നിലപാടാണ് ക്ലബ്ബിനുള്ളത് എന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. താരവുമായി ക്ലബ്ബ് വരും മാസങ്ങളിലോ, അല്ലെങ്കിൽ അടുത്ത സീസണിലെ ഒരു കരാർ പുതുക്കൽ നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ താരത്തിനായി ആരെങ്കിലും വമ്പൻ ട്രാൻസ്ഫർ തുകയുമായി രംഗത്തെത്തിയാൽ ബ്ലാസ്റ്റേഴ്സിന്റെ കണ്ണ് മഞ്ഞളിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. ഏതായാലും നിലവിൽ ബ്ലാസ്റ്റേഴ്സിന് താരത്തെ വിൽക്കാൻ പദ്ധതിയില്ല എന്നുള്ളത് ആരാധകർക്ക് താൽക്കാലിക ആശ്വാസം നൽകുന്നു.
കൂടാതെ ആരാധക പ്രതിഷേധം ശക്തമായതിനാൽ, കൈവിട്ട കളികൾക്കും ബ്ലാസ്റ്റേഴ്സ് മുതിരില്ലെന്നാണ് കരുതുന്നത്.