ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിൽ ഇതുവരെ രോഹിത് ശർമ്മയ്ക്ക് മികച്ച ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സീസണിൽ ഇതോടകം നാല് മത്സരങ്ങളിൽ നിന്ന് വെറും 29 റൺസ് നേടാനെ രോഹിതിന് സാധിച്ചിട്ടുള്ളു.
നിലവിൽ ആദ്യ ഇലവനിൽ പോലുമില്ലാത്ത താരം ബാറ്റ് ചെയ്യാനായി ഇമ്പാക്ട് പ്ലേയറായാണ് കളിക്കളത്ത് ഇറങ്ങുന്നത്. എന്നാൽ ബാറ്റിംഗ് ചെയ്യാൻ തുടങ്ങിയാൽ, ആദ്യ രണ്ട് ഓവറിൽ തന്നെ താരത്തിന്റെ വിക്കെറ്റും നഷ്ടമാക്കും.
സാരമായി പറഞ്ഞാൽ വെറും 10 മിനിറ്റ് കളിക്കാൻ താരത്തിന് ലഭിക്കുന്നത് കോടി കണക്കിന് രൂപയാണ്. 16.30 കോടിക്കായിരുന്നു മുംബൈ IPL മെഗാ ഓക്ഷൻ മുന്നോടിയായി താരത്തെ നിലനിർത്തിയിരുന്നത്. അതുകൊണ്ട് തന്നെ രോഹിതിന് നിലവിൽ ട്രോളുകളുടെ പട്ടാഭിഷേകമാണ്.
പക്ഷെ മറ്റൊരു രീതിയിൽ നോക്കുകയാണേൽ ഇത് രോഹിതാണ്. ഏത് നിമിഷത്ത് വേണേലും ടീമിനായി മിന്നും പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കുന്ന താരമാണ്. അതുകൊണ്ട് തന്നെ രോഹിതിനെ എഴുതി തള്ളാനുള്ള സമയമായില്ല.