CricketCricket LeaguesIndian Premier LeagueSports

സിഎസ്കെയല്ല; രാജസ്ഥാൻ വിട്ടാൽ സഞ്ജുവിന് മുന്നിലുള്ളത് പഴയ ടീമിലേക്ക് മടങ്ങാനുള്ള കിടിലൻ ഓപ്‌ഷൻ

റിയാൻ പരാഗിനെ നായക സ്ഥാനത്തേക്ക് ഉയർത്തുന്നതും വൈഭവിന്റെ മിന്നും പ്രകടനവും ഭാവിയിൽ സഞ്ജുവിന്റെ നിലനിൽപ്പിനെ ബാധിച്ചേക്കാം.. അതിനാൽ രാജസ്ഥാൻ ഒഴിവാക്കുന്നത് മുമ്പ് സഞ്ജു റോയൽസ് വിടുന്നതാണ് നല്ലതെന്നാണ് ആരാധക അഭിപ്രായം.

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടണമെന്ന ആവശ്യം ശക്തമാണ്. അത് മോശം പ്രകടനം കാരണമല്ല, മറിച്ച് രാഹുൽ ദ്രാവിഡിന്റെ മോശം സ്ട്രാറ്റജിയിലൂടെ കടന്ന് പോകുന്ന റോയല്സിൽ ഇനിയും തുടർന്ന് ഭാവി നശിപ്പിക്കരുത് എന്ന അഭിപ്രായം ചൂണ്ടിക്കാട്ടിയാണ് ആരാധകർ സഞ്ജുവിനോട് റോയൽസ് വിടാൻ ആവശ്യപ്പെടുന്നത്. രാജസ്ഥാൻ വിട്ടാൽ സഞ്ജുവിന് മികച്ച ഓപ്‌ഷൻ സിഎസ്കെയാണ് എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അതിൽ മികച്ച മറ്റൊരു ഓപ്‌ഷൻ കൂടി സഞ്ജുവിന് മുന്നിൽ ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സഞ്ജു ആദ്യമായി ഭാഗമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ഓപ്‌ഷനാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. 2012 ൽ അദ്ദേഹം കെകെആറിന്റെ ഭാഗമായിരുന്നുവെങ്കിലും ഒരൊറ്റ അവസരം പോലും ലഭിച്ചിരുന്നില്ല. അവിടെ നിന്നാണ് 2013 ൽ താരം റോയൽസിൽ എത്തുന്നതും ഇന്ന് അവരുടെ നായകനും പ്രധാന താരവുമായി സഞ്ജു മാറുന്നത്.

എന്നാൽ രാജസ്ഥാൻ വിടുകയാണ് എങ്കിൽ സഞ്ജുവിനുള്ള മികച്ച ഓപ്‌ഷൻ കെകെആറാണ്. കാരണം മികച്ച നായകന്റെയും കീപ്പറുടെയും അഭാവമുള്ള ടീമാണ് കെകെആർ. സിഎസ്കെയിൽ പോയാൽ ധോണിയുടെ പകരക്കാരനാവാൻ സാധ്യതയുണ്ടെങ്കിലും നായക സ്ഥാനം ഉറപ്പില്ല. എന്നാൽ കെകെആറിൽ നായക സ്ഥാനം സഞ്ജുവിന് ഉറപ്പാണ്.

ഗൗതം ഗംഭീറിന്റെ പ്രിയ താരം കൂടിയാണ് സഞ്ജു. കെകെആർ വിട്ടെങ്കിലും ഗംഭീറിന് അവരുമായി വലിയ ആത്മബന്ധം ഉണ്ട്. ഇത് ചിലപ്പോൾ സഞ്ജുവിന്റെ കെകെആർ എൻട്രിക്ക് സഹായകരമായേക്കാം. ലേലത്തിലോ ട്രേഡ് ഓപ്‌ഷനിലൂടെയോ കെകെആറിന് ഇത്തരത്തിൽ സഞ്ജുവിനെ ടീമിലെത്തിക്കാം..

എല്ലാത്തിനുമുപരി സഞ്ജു റോയൽസ് വിടണം എന്നതാണ് ഇതൊക്കെ നടക്കണം എന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത്. റിയാൻ പരാഗിനെ നായക സ്ഥാനത്തേക്ക് ഉയർത്തുന്നതും വൈഭവിന്റെ മിന്നും പ്രകടനവും ഭാവിയിൽ സഞ്ജുവിന്റെ നിലനിൽപ്പിനെ ബാധിച്ചേക്കാം.. അതിനാൽ രാജസ്ഥാൻ ഒഴിവാക്കുന്നത് മുമ്പ് സഞ്ജു റോയൽസ് വിടുന്നതാണ് നല്ലതെന്നാണ് ആരാധക അഭിപ്രായം.