പരിക്കുകളെല്ലാം മാറി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ സ്‌ക്വാഡിനൊപ്പം ചെറിന്നിരിക്കുകയാണ്. ഇത്തവണ ക്യാപ്റ്റൻസിക്ക് പുറമെ രാജസ്ഥാനിൽ പുതിയ റോൾ കൂടി ലഭിച്ചിരിക്കുകയാണ് സഞ്ജുവിന്.
ജോസ് ബട്ട്ലറെ രാജസ്ഥാൻ റിലീസ് ചെയ്തത്തോടെ, ഈ സീസണിൽ യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണിങ് ഇറങ്ങുക സഞ്ജുവായിരിക്കും. നിലവിൽ ഇന്ത്യൻ ടി20 ടീമിൽ ഓപ്പണറായി ഇറങ്ങുന്നത് സഞ്ജുവാണ്.
സീസൺ മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തിൽ ഗംഭീര പ്രകടനമാണ് സഞ്ജുവിന് നിന്ന് കാണാൻ കഴിഞ്ഞത്. മഫാക്കയ്‌ക്കെതിരെ കൂറ്റൻ ഉയരമുള്ള ചില സിക്‌സറുകൾ ഉൾപ്പെടെ ചില ശ്രദ്ധേയമായ ഷോട്ടുകളിലൂടെ ക്യാപ്റ്റൻ ആരാധകരെ രസിപ്പിച്ചു.
സഞ്ജുവിന് പുറമെ ജയ്‌സ്വാൾ, ജൂറെൽ, പരാഗ് എന്നിവരും ഗംഭീര പ്രകടനമാണ് പരിശീലന മത്സരത്തിൽ കാഴ്ച്ചവെച്ചത്. എന്തിരുന്നാലും പുതിയ സീസണിലേക്ക് രണ്ടും കൽപ്പിച്ച് തന്നെയാണ് സഞ്ചും കൂട്ടരും വരുന്നത്.