CricketIndian Cricket TeamIndian Premier League

IPL TRADE; സഞ്ജു സാംസൺ തൂക്കാൻ ഡൽഹി, പകരം സൗത്ത് ആഫ്രിക്കൻ താരം RR ലേക്ക്

കഴിഞ്ഞ കുറെ മാസങ്ങളായി സഞ്ജു സാംസൺ രാജസ്ഥാൻ വിടുമെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. സഞ്ജുവിനെ സ്വന്തമാക്കാനായി നിലവിൽ IPL ലെ ഒട്ടേറെ പ്രമുഖ ടീമുകൾക്കും താല്പര്യമുണ്ട്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2026 മിനി ഓക്ഷൻ മുന്നോടിയായി സഞ്ജു സാംസണെ ട്രേഡ് ഓപ്ഷനിലൂടെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഡൽഹി ക്യാപ്റ്റൽസ്.

സൗത്ത് ആഫ്രിക്കൻ ബാറ്റ്സ്മാൻ ട്രിസ്റ്റൻ സ്റ്റബ്സുമായുള്ള സ്വാപ്പ് ഡീലിലൂടെയായിരിക്കും സഞ്ജു സാംസൺ ഡൽഹിയിലെത്തുക. പല പ്രമുഖ മാധ്യമങ്ങളുടെയും റിപ്പോർട്ട്‌ പ്രകാരം ഈയൊരു നീക്കം അവസാന ഘട്ടത്തിലാണ്.

അതോടൊപ്പം സഞ്ജുവിനായി ട്രിസ്റ്റൻ സ്റ്റബ്സിന് പുറമെ മറ്റൊരു അൺക്യാപ്പ്ഡ് താരത്തിനെയും രാജസ്ഥാൻ റോയൽസ് ആവിശ്യപ്പെട്ടതായി അഭ്യൂഹങ്ങളുണ്ട്. ഇതിന് മുൻപ് ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ടീമുകളും സഞ്ജുവിനായി താല്പര്യം പ്രകടിപ്പിച്ചിരുന്നു.