പരാഗിൽ നിന്നും സഞ്ജുവിലേക്ക് നായക സ്ഥാനം തിരിച്ചെത്തിയതോടെ ടീമിൽ അദ്ദേഹം ഉണ്ടാക്കിയ രണ്ട് പ്രധാന തീരുമാനങ്ങളും ഏറെ ചർച്ചയാവുകയാണ്. ഈ തീരുമാനം ഇനിയും നടപ്പിലാക്കിയാൽ രാജസ്ഥാൻ ഇനിയും മുന്നേറാൻ സാധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
പരിക്കുമൂലം ഏറെക്കാലം കളിക്കളത്തിന് പുറത്തായിരുന്ന ബുമ്രയ്ക്ക് ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതോടെ താരം മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ചേർന്നിരിക്കുകയാണ്. താരം ക്യാമ്പിൽ ചേർന്നതായി മുംബൈ ഇന്ത്യൻസ് തന്നെയാണ് അറിയിച്ചത്.
2008 മുതല്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഭാഗമാണെങ്കിലും ആദ്യമായാണ് ഒരു ഐപിഎല്‍ മല്‍സരം കാണാന്‍ ധോണിയുടെ മാതാപിതാക്കള്‍ സ്റ്റേഡിയത്തിലെത്തുന്നത്.
69 റൺസ് എടുത്ത് ശങ്കർ ടീമിന്റെ ടോപ് സ്‌കോറർ ആയെങ്കിലും 54 പന്തുകൾ നേരിട്ടാണ് താരം ഇത്രയും റൺസ് എടുത്തത്. റൺസുകൾ നിർണായകമായ സമയത്ത് ശങ്കറിന്റെ മെല്ലെപോക്ക് ടീമിന്റെ തോൽവിക്ക് കാരണമായി.
മലയാളി താരം സഞ്ജു സാംസണ് പത്തിൽ ഒമ്പത് റേറ്റിങ്ങാണ് ഗെയിൽ നൽകിയിരിക്കുന്നത്. സീസണിൽ ആദ്യ മത്സരത്തിൽ തിളങ്ങിയ സഞ്ജുവിന് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തിളങ്ങാനായില്ല.. എങ്കിലും സഞ്ജുവിന് മികച്ച പ്രഹരശേഷിയുണ്ടെന്ന് ഗെയ്ൽ വിലയിരുത്തുന്നു.
ചെന്നൈയുടെ നിലവിലെ പ്രധാന പ്രശ്‌നം ബാറ്റിംഗ് തന്നെയാണ്. ടി20യിൽ ഏറെ പ്രധാനപ്പെട്ട പവർ പ്ലേയിൽ പോലും മികച്ച റൺസ് കണ്ടെത്താൻ സിഎസ്കെയ്ക്ക് സാധിക്കുന്നില്ല.
ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് സീസണിലെ നാലാം പോരാട്ടത്തിന് ഇറങ്ങുകയാണ്. നിലവിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരൊറ്റ വിജയം മാത്രമാണ് ചെന്നൈയുടെ സമ്പാദ്യം. അതിനാൽ നില സുരക്ഷിതമാക്കണമെങ്കിൽ ചെന്നൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ ചെന്നൈയുടെ സാധ്യത ഇലവൻ
രണ്ടു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ നിലവിലുള്ളത്. ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിലാണ് സഞ്ജുവിന്റെ നായകനായുള്ള മടങ്ങിവരവ്. എന്നാൽ ഈ മടങ്ങിവരവിൽ വലിയൊരു പ്രതിസന്ധി സഞ്ജുവിന് മുന്നിലുണ്ട്.
മുംബൈയുടെ സമീപകാല മോശം പ്രകടനം ആരാധകർക്കിടയിൽ ചർച്ചയാവുമ്പോൾ ഒരു ബിഗ് ഹിറ്ററുടെ അഭാവം കൂടി ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ട്രെന്റ് ബോൾട്ട്, ദീപക് ചഹർ എന്നിവരെ ലേലത്തിൽ ടീമിലെത്തിച്ചെങ്കിലും ഇരുവർക്കും ഇത് വരെ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. പവർ പ്ലേയിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാത്തത് മുംബൈയ്ക്ക് തിരിച്ചടിയാണ്. പവർ പ്ലേയിൽ പന്തെറിയുന്ന ചഹറും ബോൾട്ടും ഇക്കാര്യത്തിൽ നിലവിൽ മോശമാണ്.









