ഈ ഐപിഎൽ സീസണോട് കൂടി എംഎസ് ധോണി വിരമിക്കാൻ പോകുകയാണോ? ഇന്ന് ഡൽഹിക്കെതിരെ താരം കളിച്ചത് തന്റെ കരിയറിലെ അവസാന ഐപിഎൽ മത്സരമാണോ?ഇന്ന് ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ ധോണിയുടെ മാതാപിതാക്കളും മത്സരം കാണാനെത്തയതാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണം.
ഡൽഹിക്കെതിരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ധോണിയുടെ മാതാപിതാക്കളും ഭാര്യയും ഉണ്ടെന്ന് മത്സരത്തിനിടെ കമന്റേറ്റർ വ്യക്തമാക്കിയിരുന്നു. ധോണിയുടെ അച്ഛൻ, അമ്മ, ഭാര്യ സാക്ഷി, മകൾ സിവ എന്നിവരാണ് മത്സരം കാണാനെത്തിയത്.സി.എസ്.കെയിൽ ധോണി അരങ്ങേറിയ മത്സരത്തിന് ശേഷം ആദ്യമായാണ് അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ സിഎസ്കെയുടെ മത്സരം കാണാനെത്തുന്നത്.
2008 മുതല്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഭാഗമാണെങ്കിലും ആദ്യമായാണ് ഒരു ഐപിഎല്‍ മല്‍സരം കാണാന്‍ ധോണിയുടെ മാതാപിതാക്കള്‍ സ്റ്റേഡിയത്തിലെത്തുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് ധോണിയുടെ അവസാന മത്സരമാണ് ഡൽഹിക്കെതിരെ നടന്നത് എന്ന് ഒരു വിഭാഗം ആരാധാകർ ചൂണ്ടിക്കാട്ടുന്നത്.
അതേ സമയം ധോണിയുടെ ഫിറ്റ്നസും പ്രകടനവും വലയ രീതിയിൽ ചർച്ചയായിരുന്നു. കൂടാതെ ചെന്നൈയുടെ സീസണിൽ മോശം പ്രകടനവും..43 കാരനായ ധോണി 2025 സീസണില്‍ ആകെ നേടിയത് 46 റണ്‍സാണ്.
ധോണി വൈകി ഇറങ്ങുന്നതും, പതിയെ ബാറ്റ് വീശുന്നതും ആരാധകർക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടാക്കിയിട്ടുണ്ട്. ഇതിഹാസം എന്ന പദവി ധോണി ഇല്ലാതാക്കരുതെന്നും അതിന് മുന്നോടിയായി വിരമിക്കുന്നതാണ് നല്ലതെന്നും നേരത്തെ അഭിപ്രായം ഉയർന്നിരുന്നു.