ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് സീസണിലെ നാലാം പോരാട്ടത്തിന് ഇറങ്ങുകയാണ്. നിലവിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരൊറ്റ വിജയം മാത്രമാണ് ചെന്നൈയുടെ സമ്പാദ്യം. അതിനാൽ നില സുരക്ഷിതമാക്കണമെങ്കിൽ ചെന്നൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ ചെന്നൈയുടെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..
ബാറ്റിംഗ് പ്രധാന പോര്യ്മയാവുമ്പോൾ കിവീ ബാറ്റർ ഡെവോൺ കോൺവെയ് ഇന്ന് ആദ്യ ഇലവനിൽ എത്താനുള്ള സാദ്ധ്യതകൾ ഏറെയാണ്. കൂടാതെ യുവബൗളർ അൻഷുൽ കംബോജ് ഇന്ന് അരങ്ങേറാനുള്ള സാധ്യതകളും ഏറെയാണ്.
ചെന്നൈയുടെ സാധ്യത ഇലവൻ ഇപ്രകാരം: ഡെവോൺ കോൺവെ, രാഹുൽ ത്രിപാഠി, രചിൻ രവീന്ദ്ര, വിജയ് ശങ്കർ, ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, നൂർ അഹമ്മദ്, മതീഷ പതിരാനേ, ഖലീൽ അഹമ്മദ്, അൻഷുൽ കംബോജ് (ഇമ്പാക്ട്)
അതേ സമയം രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ നായകൻ ഋതുരാജ് ഗെയ്ക്‌വാദ് നാളെ കളിക്കാനുള്ള സാധ്യത കുറവാണ്. ഋതുരാജ് കളിച്ചില്ല എങ്കിൽ എംഎസ് ധോണി ചെന്നൈയുടെ നായകനാവാനുള്ള സാധ്യതകൾ ഏറെയാണ്..
ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ ഇന്ന് വൈകുന്നേരം 3: 30 നാണ് മത്സരം. സീസണിൽ ഇത് വരെ പരാജയം അറിയാത്ത, കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച ഡൽഹിയാണ് എതിരാളികൾ.