ഐപിഎൽ സീസണിലെ ഇന്ത്യൻ താരങ്ങൾക്ക് റേറ്റിംഗ് നൽകിയിരിക്കുകയാണ് യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ. സീസണിലെ പ്രകടനം നോക്കി മാത്രമല്ല, താരങ്ങളുടെ വ്യക്തിഗത മികവുകളും അടിസ്ഥാനമാക്കിയാണ് ഗെയ്‌ലിന്റെ റേറ്റിംഗ്. ഗെയ്ൽ ഇന്ത്യൻ താരങ്ങൾക്ക് നൽകിയ റേറ്റിങ് എങ്ങനെയാണെന്ന് നോക്കാം..
മലയാളി താരം സഞ്ജു സാംസണ് പത്തിൽ ഒമ്പത് റേറ്റിങ്ങാണ് ഗെയിൽ നൽകിയിരിക്കുന്നത്. സീസണിൽ ആദ്യ മത്സരത്തിൽ തിളങ്ങിയ സഞ്ജുവിന് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തിളങ്ങാനായില്ല.. എങ്കിലും സഞ്ജുവിന് മികച്ച പ്രഹരശേഷിയുണ്ടെന്ന് ഗെയ്ൽ വിലയിരുത്തുന്നു.
റോയൽസിലെ സഞ്ജുവിന്റെ സഹതാരം ജയ്‌സ്വാളിനും പത്തിൽ ഒമ്പത് തന്നെയാണ് ഗെയ്ൽ റേറ്റിംഗ് നൽകിയിരിക്കുന്നത്.ഈ സീസണിൽ താരത്തിന്റെ ഭാഗത്ത് നിന്നും മികച്ച പ്രകടനം വന്നിട്ടില്ലെങ്കിലും അടുത്ത ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളായി വളര്‍ന്ന് വരാന്‍ സാധ്യതയുള്ള താരമാണ് ജെയ്‌സ്വാൾ.
ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാര്‍ യാദവിനും ഒമ്പത് റേറ്റിങ്ങാണ് ഗെയ്ൽ നൽകിയത്. എന്നാൽ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും മുംബൈ ഇന്ത്യന്‍സ് നായകനുമായ ഹാര്‍ദിക് പാണ്ഡ്യക്ക് 10ല്‍ 7 റേറ്റിങ്ങാണ് ഗെയ്ല്‍ നല്‍കിയത്. അഭിഷേക് ശര്‍മയാണ് ഗെയ്‌ലിന്റെ ശ്രദ്ധ നേടിയ മറ്റൊരു താരം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുന്ന താരത്തിന് 10ല്‍ എട്ട് റേറ്റിങ്ങാണ് ഗെയ്ല്‍ നല്‍കിയത്.
റിഷഭ് പന്തും റേറ്റിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ട് 10ല്‍ എട്ട് റേറ്റിങ്ങാണ് റിഷഭിന് നല്‍കിയിരിക്കുന്നത്. ശ്രേയസ് അയ്യര്‍ക്ക് എട്ട് റേറ്റിങ് നല്‍കിയ ഗെയ്ല്‍ കെ എല്‍ രാഹുലിനും എട്ട് റേറ്റിങ് നല്‍കിയിട്ടുണ്ട്.