സ്പാനിഷ് പരിശീലകനൊപ്പം സ്പാനിഷ് താരങ്ങളെയും അണിനിരത്താനാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ലക്ഷ്യമിടുന്നത്. ഇതിനോടകം 3 സ്പാനിഷ് ചേരുവകൾ ബ്ലാസ്റ്റേഴ്‌സ് തയാറാക്കി കഴിഞ്ഞിരിക്കുകയാണ്. പരിശീലകൻ ഡേവിഡ് കറ്റാല തന്നെയാണ് ആദ്യേത്തെയാൾ. അദ്ദേഹത്തിന് കീഴിൽ ഇതിനോടകം രണ്ട് സ്പാനിഷ് കളിക്കാരെയും ബ്ലാസ്റ്റേഴ്‌സ് ടീമിലുറപ്പിച്ചിട്ടുണ്ട്.
2004 ൽ ആരംഭിച്ച അദ്ദേഹത്തിൻറെ പരിശീലക കളരിയിൽ ഭൂരിഭാഗം സമയവും അദ്ദേഹം ചിലവഴിച്ചത് സഹപരിശീലകനായിട്ടാണ്. 2021 ലാണ് അദ്ദേഹം ആദ്യമായി മുഖ്യപരിശീലകനാവുന്നത്. ലാറ്റിനമേരിക്കയിലെ കുഞ്ഞൻരാജ്യങ്ങളെയും ക്ലബ്ബുകളെയുമാണ് അദ്ദേഹം പരിശീലിപ്പിച്ചത്.
നേരത്തെ ലെറ്റിരി വരില്ലെന്നും അദ്ദേഹം തായ് ക്ലബ്ബിൽ തുടരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആശിഷ് നെഗി അടക്കമുള്ളവരുടെ പുതിയ റിപ്പോർട്ടുകളിൽ പറയുന്നത് ലെറ്റിരി ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഉണ്ടെന്നും അദ്ദേഹവുമായി അവസാന ഘട്ട ചർച്ചകൾ പൂർത്തീകരിച്ചുവെന്നുമാണ്.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരാഴ്ചയ്ക്കുള്ളിൽ പുതിയ പരിശീലകന്റെ കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുമെന്നാണ്. കഴിഞ്ഞ ദിവസം വരെ പരിശീലകന്റെ കാര്യത്തിൽ അന്തിമ തിരുമാനമെടുത്തിട്ടില്ലെങ്കിലും നാല് പരിശീലകരെ ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും മാർക്കസ് വ്യക്തമാക്കുന്നു.
സൂപ്പർ കപ്പിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകന്റെ നിയമനം പ്രഖ്യാപിക്കുമെന്നും വിവിധ സ്രോതസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ പുതിയ പരിശീലകൻ വരാനിരിക്കുന്ന സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുമോ എന്ന സംശയവും ആരാധകരിൽ ചിലർക്കുണ്ട്. അതിനെപ്പറ്റി കൂടുതൽ അറിയാം...
സൂപ്പർ കപ്പിന് ശേഷമായിരിക്കും പുതിയ പരിശീലകന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് അന്തിമ തീരുമാനത്തിലെത്തുക എന്നാണ് റിപ്പോർട്ട്. പുതിയ പരിശീലകനെ വേഗത്തിൽ പ്രഖ്യാപിച്ച് അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ നേരത്തെ ആരംഭിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.
ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കൊൽക്കത്തയിലെത്തി മൊളിനയുമായി കൂടിക്കാഴ്ച നടത്തിയതായും പ്രസ്തുത റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഈ രണ്ടു ഓപ്ഷനുകൾക്ക് പിന്നാലെ, പുതിയൊരു പരിശീലകനെ നിയമിക്കാനും മാനേജ്മെന്റിനുള്ളിൽ ചർച്ചയുണ്ട്. ടി.ജി പുരുഷോത്തമനെയും തോമസ് ചോഴ്സിനെയും സ്റ്റാഫിംഗ് സ്ക്വാഡിൽ നിലനിർത്തി പുതിയ പരിശീലകനെ കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.







