Indian Super LeagueKBFC

3 പേർ ഉറപ്പായി; അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഒരുക്കുന്നത് സ്പാനിഷ് മസാല

സ്പാനിഷ് പരിശീലകനൊപ്പം സ്പാനിഷ് താരങ്ങളെയും അണിനിരത്താനാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ലക്ഷ്യമിടുന്നത്. ഇതിനോടകം 3 സ്പാനിഷ് ചേരുവകൾ ബ്ലാസ്റ്റേഴ്‌സ് തയാറാക്കി കഴിഞ്ഞിരിക്കുകയാണ്. പരിശീലകൻ ഡേവിഡ് കറ്റാല തന്നെയാണ് ആദ്യേത്തെയാൾ. അദ്ദേഹത്തിന് കീഴിൽ ഇതിനോടകം രണ്ട് സ്പാനിഷ് കളിക്കാരെയും ബ്ലാസ്റ്റേഴ്‌സ് ടീമിലുറപ്പിച്ചിട്ടുണ്ട്.

ഐഎസ്എല്ലിൽ സ്പാനിഷ് പരിശീലകർക്ക് മികച്ച ട്രാക്ക് റെക്കോർഡുകളുണ്ട്. ഹോസെ മോളിന, മനോലോ മാർക്കസ്, സെർജിയോ ലോബര, ഹബാസ്, ജുവാൻ ഫെറാണ്ടോ തുടങ്ങിയവർ ഐഎസ്എല്ലിൽ പയറ്റിത്തെളിഞ്ഞ സ്പാനിഷ് പരിശീലകരാണ്. കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലും ലക്ഷ്യമിടുന്നത് ഇതേ സ്പാനിഷ് തന്ത്രമാണെന്ന് ഇതിനോടകം നടത്തിയ നീക്കങ്ങളിൽ വ്യക്തമാണ്.

സ്പാനിഷ് പരിശീലകനൊപ്പം സ്പാനിഷ് താരങ്ങളെയും അണിനിരത്താനാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ലക്ഷ്യമിടുന്നത്. ഇതിനോടകം 3 സ്പാനിഷ് ചേരുവകൾ ബ്ലാസ്റ്റേഴ്‌സ് തയാറാക്കി കഴിഞ്ഞിരിക്കുകയാണ്. പരിശീലകൻ ഡേവിഡ് കറ്റാല തന്നെയാണ് ആദ്യേത്തെയാൾ. അദ്ദേഹത്തിന് കീഴിൽ ഇതിനോടകം രണ്ട് സ്പാനിഷ് കളിക്കാരെയും ബ്ലാസ്റ്റേഴ്‌സ് ടീമിലുറപ്പിച്ചിട്ടുണ്ട്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനോടപ്പമുള്ള സ്‌ട്രൈക്കർ ജീസസ് ജിംനസ് തന്നെയാണ് ആദ്യത്തെയാൾ. ജീസസ് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിലുണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പാണ്. മറ്റൊരാൾ ഔദ്യോഗിക പ്രഖ്യാപനം നടത്താത്ത, എന്നാൽ ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ എത്തിയ മുൻ ജംഷദ്പൂർ എഫ്സി താരം സെർജിയോ കാസ്റ്റലാണ്.

കാസ്റ്റലുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ എത്തിയതായും താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തുമെന്നുമാണ് റീ റിപ്പോർട്ട്. അങ്ങെനെയെങ്കിൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉറപ്പിക്കാവുന്ന മൂന്നാമത്തെ സ്പാനിഷ് സാന്നിധ്യമാണ് അദ്ദേഹം.

സ്പാനിഷ് സംസാരിക്കുന്ന 3 പേർ ഒരു ടീമിൽ ഭാഗമാവുന്നത് തീർച്ചയായും അവർ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ മികച്ചതാക്കും. കൂടാതെ ലൂണയ്ക്കും സ്പാനിഷ് വശമുണ്ട്. അതിനാൽ ഈ ത്രയം ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ ഗുണകരമാവുമെന്ന് ഉറപ്പാണ്.