പുതിയ പരിശീലകനായി കേരള ബ്ലാസ്റ്റേഴ്സ് ആറ് പരിശീലകരുടെ പേര് ഷോർട്ട് ലിസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഐ എഫ് ടി ന്യൂസ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ഷോർട്ട് ലിസ്റ്റ് ചെയ്ത ആറ് പരിശീലകർ ആരൊക്കെയാണെന്ന് പരിശോധിക്കാം..
ബ്ലാസ്റ്റേഴ്സ് ഷോർട്ട് ലിസ്റ്റ് ചെയ്ത ആറു പരിശീലകരും ഐഎസ്എല്ലിൽ അനുഭവ സമ്പത്തുള്ള പരിശീലകരാണ് എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയകരം. മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് അടക്കം ലിസ്റ്റിലുണ്ട്.
നിലവിൽ മോഹൻ ബഗാന്റെ പരിശീലകനായ ഹോസേ മോളീന, മുൻ മുംബൈ സിറ്റി എഫ്സി പരിശീലകൻ ബെക്കിംഗ്ഹാം, മുൻ ബംഗളൂരു എഫ് സി പരിശീലകൻ ആൽബർട്ട് റോക്ക, ഒഡീഷ എഫ്സി പരിശീലകൻ സെർജിയോ ലോബെര, ഇന്റർ കാശി പരിശീലകൻ ഹബാസ്, കൂടാതെ ഇവൻ വുകമനോവിച്ച് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് ഷോർട്ട് ലിസ്റ്റ് ചെയ്ത പരിശീലകർ.
ഐഎസ്എൽ പരിചയ സമ്പത്തുള്ള പരിശീലകരെയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത് എന്നുള്ളത് ഈ ഷോർട്ട് ലിസ്റ്റിൽ നിന്നും വ്യക്തമാണ്.
അതേസമയം, സൂപ്പർ കപ്പിന് ശേഷമായിരിക്കും പുതിയ പരിശീലകന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് അന്തിമ തീരുമാനത്തിലെത്തുക എന്നാണ് റിപ്പോർട്ട്. പുതിയ പരിശീലകനെ വേഗത്തിൽ പ്രഖ്യാപിച്ച് അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ നേരത്തെ ആരംഭിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.