കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലക്നറെ കാര്യത്തിൽ അന്തിമ തിരുമാനമെടുത്തുമെന്നും രണ്ട്- മൂന്ന് ദിവസങ്ങൾക്കുള്ളിൽ സൈനിങ് പൂർത്തീകരിക്കുമെന്നുള്ള അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോ. പരിശീലകന്റെ പേര് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല എങ്കിലും പുതിയ പരിശീലകനായി ഒരു സ്പാനിഷ് കോച്ചിന്റെ പേര് ഉയർന്ന് വരികയാണ്.
All India Football എന്ന എക്സ് മാധ്യമം പങ്ക് വെയ്ക്കുന്ന റിപ്പോർട്ട് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് ഫൈനലൈസ് ചെയ്തത് സ്പാനിഷ് പരിശീലികനായ ഡേവിഡ് ഡോണിഗയാണെന്നാണ്. സ്പാനിഷുകാരനായ 43 കാരനാണ് ഡോണിഗ.
എന്നാൽ പരിശീലന കരിയറിൽ അത്ര മികച്ച ട്രാക്ക് റെക്കോർഡ് അല്ല അദ്ദേഹത്തിനുള്ളത്. അവസാനമായി എൽ സാൽവഡോർ ദേശീയ ടീമിനെയാണ് അദ്ദേഹം പരിശീലിപ്പിച്ചത്.
2004 ൽ ആരംഭിച്ച അദ്ദേഹത്തിൻറെ പരിശീലക കളരിയിൽ ഭൂരിഭാഗം സമയവും അദ്ദേഹം ചിലവഴിച്ചത് സഹപരിശീലകനായിട്ടാണ്. 2021 ലാണ് അദ്ദേഹം ആദ്യമായി മുഖ്യപരിശീലകനാവുന്നത്. ലാറ്റിനമേരിക്കയിലെ കുഞ്ഞൻരാജ്യങ്ങളെയും ക്ലബ്ബുകളെയുമാണ് അദ്ദേഹം പരിശീലിപ്പിച്ചത്.
നിലവിൽ. പരിശീലക സ്ഥാനത്ത് ഉയർന്ന് വരുന്ന പേര് മാത്രമാണ് ഡോണിഗയുടേത്. അദ്ദേഹത്തിൻറെ കണക്കുകൾ പരിശോധിക്കുമ്പോൾ ഡോണിഗ വരല്ലേയെന്നാണ് ആരാധകരുടെ പ്രാർത്ഥന.