ആരായിരിക്കും കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. നിരവധി റൂമറുകൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ പറ്റിയുള്ള സൂചനകൾ നൽകിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോ.
അദ്ദേഹം നൽകുന്ന സൂചനകൾ അനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരാഴ്ചയ്ക്കുള്ളിൽ പുതിയ പരിശീലകന്റെ കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുമെന്നാണ്. കഴിഞ്ഞ ദിവസം വരെ പരിശീലകന്റെ കാര്യത്തിൽ അന്തിമ തിരുമാനമെടുത്തിട്ടില്ലെങ്കിലും നാല് പരിശീലകരെ ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും മാർക്കസ് വ്യക്തമാക്കുന്നു.
പുതിയ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നുവെന്നും സൂപ്പർ കപ്പിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നും മാർക്കസ് വ്യക്തമാക്കുന്നു.
നേരത്തെ ഇറ്റാലിയൻ പരിശീലകൻ ജിനോ ലെറ്റെരിയുടെ പേര് സജീവമായി ഉയർന്നിരുന്നെങ്കിലും അദ്ദേഹം തായ്ലാൻഡ് ക്ലബിനോടൊപ്പം തുടരുമെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കിയത്.
കൂടാതെ കഴിഞ്ഞ ദിവസം മുതൽ ഇന്റർ കാശി പരിശീലകൻ ഹബാസിന്റെ പേര് ഉയർന്ന് വരികയും ബ്ലാസ്റ്റേഴ്‌സ് അദ്ദേഹവുമായി ചർച്ച നടത്തുകയാണെന്നും റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ആ വാർത്തകൾ മാർക്കസ് തള്ളുകയും ചെയ്തിരുന്നു.