CricketCricket National TeamsIndian Cricket TeamSports

രോഹിത്- കോഹ്ലി അഭാവം; ഗില്ലിന് ആദ്യ പണി കിട്ടി

ആരാധകർ കൈവിടുന്നു എന്നുള്ള സൂചന പുതിയ നായകൻ ശുഭ്മാൻ ഗില്ലിനെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. അതിനാൽ ഇംഗ്ലീഷ് പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ഗില്ലിന് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുകയുള്ളു.

ഒരു ടീമിന്റെ വിജയത്തിന് ആരാധക പിന്തുണയും ഏറെ പ്രാധാന്യമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉന്നമനത്തിന് ആരാധകരും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്തും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആരാധകർ ഏറെയുണ്ട്. എന്നാൽ കോഹ്ലി- രോഹിത് എന്നീ ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് നെടുംതൂണുകളുടെ അഭാവം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ആരാധക പിന്തുണയിൽ കുറവ് സംഭവിക്കാൻ കാരണമായിട്ടുണ്ട്. അതിനെ സാധുകരിക്കുന്ന ഒരു സംഭവം കൂടി കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി.

അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ ആരാധകർ ആരും എത്തിയില്ലെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാവുന്നത്. സാധാരണ ഇന്ത്യൻ താരങ്ങൾ വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ നൂറു കണക്കിന് ആരാധകരും വിദേശ മാധ്യമങ്ങളും സ്വീകരിക്കാൻ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ വിമാനത്താവളത്തിൽ ആരാധകർ ഉണ്ടായിരുന്നില്ലെന്നാണ് ഇന്ത്യയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് പറന്ന ഒരു മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ.

ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കഴിഞ്ഞ ദിവസം എത്തിയത്. എന്നാൽ ഇവരെ സ്വീകരിക്കാൻ ആരാധകര്‍ വലിതോതിലൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മാധ്യമ പ്രവർത്തകൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്.

രോഹിത് ശർമ, വിരാട് കോലി എന്നീ സൂപ്പർ താരങ്ങൾ വിരമിച്ച ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്. ഇരുവരും ഇല്ലാത്തതാകാം ആരാധക പിന്തുണ ഇല്ലാത്തതിന്റെ കാരണവും.

ആരാധകർ കൈവിടുന്നു എന്നുള്ള സൂചന പുതിയ നായകൻ ശുഭ്മാൻ ഗില്ലിനെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. അതിനാൽ ഇംഗ്ലീഷ് പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ഗില്ലിന് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുകയുള്ളു.