നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയ മത്സരത്തിൽ സമനിലയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഫലം. 60 മിനുറ്റിലേറെ 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് വിജയത്തോളം വിലയുള്ള സമനിലയാണ് നേടിയത്. മത്സരത്തിന്റെ 30 ആം മിനുട്ടിൽ ഐബാൻ ദോഹ്ലിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെയാണ് ബ്ലാസ്റ്റേഴ്സിന് പത്ത് പേരുമായി മത്സരം പൂർത്തിയാക്കേണ്ടി വന്നത്.
എന്നാൽ മത്സരത്തിൽ റെഡ് കാർഡ് വാങ്ങിച്ചതിൽ ഐബാണ് കുറ്റബോധമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ടിജി പുരുഷത്തോമൻ കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. എതിരാളികൾ ആദ്യം മിലോസിനെ പ്രോകോപിപ്പിച്ചെന്നും എന്നാൽ മിലോസ് അതിനോട് പ്രതികരിച്ചില്ലെന്നും എന്നാൽ ഐബാൻ അതിനോട് പ്രതികരിച്ചതാണ് റെഡ് കാർഡ് ലഭിക്കാൻ കാരണമായതെന്നും പരിശീലകൻ പറഞ്ഞു.
എതിരാളികളെ മാനസികമായി നേരിടുക എന്നത് ഫുട്ബോളിലെ സർവസ്വാഭാവികമാണെന്നും ഐബാൻ ഇതിൽ നിന്നും പാഠം മനസിലാക്കിയിട്ടുണ്ടാവുമെന്നും പരിശീലകൻ പറഞ്ഞു. അതേ സമയം, ഐബാന്റെ റെഡ് കാർഡ് മഞ്ഞക്കാർഡായി പരിഗണിക്കാൻ സാധ്യതയുണ്ട്.
ഈസ്റ്റ് ബംഗാളിനെതിരെ ഡബ്ല്യൂഡബ്ല്യൂഇയെ അനുസ്മരിക്കുന്ന ഫൗൾ ചെയ്ത ഗോവൻ താരം അർമാൻഡോ സാധിക്കുവിന്റെ റെഡ് കാർഡ് എഐഎഫ്എഫ് മഞ്ഞകാർഡായി പരിഗണിച്ചിരുന്നു. ഇതോടെ സാധിക്കൂവിന് അടുത്ത മത്സരത്തിൽ കളിക്കാനാവും.
ഡബ്ല്യൂഡബ്ല്യൂഇ മൂവിന് പോലും ഇളവ് നൽകിയ എഐഎഫ്എഫ് ഐബാന്റെ ഫൗളിനും ഇളവ് നൽകുമെന്നാണ് പ്രതീക്ഷ.