സീസണിൽ മിക്കേൽ സ്റ്റാറേയെ പുറത്താക്കിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ താത്കാലിക പരിശീലകനായി ദൗത്യം ഏറ്റെടുത്ത വ്യക്തിയാണ് ബ്ലാസ്റ്റേഴ്‌സ് യൂത്ത് ഡെവലപ്മെന്റ് ഹെഡ് ആയ തോമസ് ചോഴ്സ്. സ്റ്റാറേയുടെ കീഴിൽ കിതച്ച ബ്ലാസ്റ്റേഴ്‌സിന് പുതുജീവൻ നൽകിയത് തോമസാണ്. എന്നാൽ തോമസും ക്ലബ് വിടുകയാണ് എന്നാണ് റിപ്പോർട്ട്.പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുല്ലോയുടെ റിപ്പോർട്ട് പ്രകാരം തോമസ് സീസൺ അവസാനം ക്ലബ് വിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മറ്റൊരു ഐഎസ്എൽ ക്ലബ്ബിന്റെ ഭാഗമാവാൻ സാധ്യതയുണ്ടെന്നും പറയുന്നു.കഴിഞ്ഞ അഞ്ച് വർഷത്തോളം ഇന്ത്യയിൽ ബ്ലാസ്റ്റർസിനോടൊപ്പമുണ്ടായിരുന്ന പരിശീലകനാണ് തോമസ്. കിബു വികൂനയുടെ കീഴിൽ സഹപരിശീലകനായി എത്തിയ അദ്ദേഹം പിന്നീട് ബ്ലാസ്റ്റേഴ്‌സ് യൂത്ത് വിഭാഗത്തിന്റെ ഹെഡ് ആയി മാറുകയും ചെയ്തു.സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, വിബിൻ മോഹൻ, കോറു സിംഗ് എന്നീ താരങ്ങളുടെ വളർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് തോമസ്.ഇന്ത്യൻ ഫുട്ബോളിനെ നന്നായി അറിയുന്ന തോമസിനെ കൈ വിടുന്നത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകും. എന്തായാലും അദ്ദേഹത്തെ ആരാധകർക്ക് ഐഎസ്എല്ലിൽ മറ്റൊരു ക്ലബ്ബിൽ നമ്മുക്ക് കാണാനാകും.