ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും കൂടുതൽ സ്ക്വാഡ് വാല്യൂവുള്ള ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. നിലവിൽ 39.2 കോടിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് വാല്യൂ. കഴിഞ്ഞ സീസൺ വെച്ച് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് വാല്യൂ കുറഞ്ഞിരിക്കുകയാണ്.
2024-25 സീസണിൽ 40.4 കോടിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് വാല്യൂ. ഏകദേശം 1.2 കോടിയുടെ കുറവാണ് നിലവിൽ ടീമിന്റെ മാർക്കറ്റ് വാല്യൂവിൽ ഇടിവ് വന്നിരിക്കുന്നത്. അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് വാല്യൂ ഇനിയും കുറയുമെന്നാണ്.
കാരണം സൂപ്പർ കപ്പിന് ശേഷം ഒന്ന് രണ്ട് താരങ്ങൾ കൂടി കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കാമെന്നാണ് സൂചനകൾ വരുന്നത്. നിലവിൽ ടീമിന്റെ സ്ക്വാഡ് സൈസ് പറയുന്നത് 28 ആണ്. ഓരോ പൊസിഷൻ എടുത്ത് പരിശോധിക്കുമ്പോൾ മുന്നേറ്റ നിരയിലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവുമധികം തുക ചിലവാക്കിയിരിക്കുന്നത്.
നിലവിൽ മുന്നേറ്റ നിരയിൽ 14.2 കോടിയും, പ്രതിരോധത്തിൽ 13.4 കോടിയും, മധ്യനിരയിൽ 9.8 കോടിയുമാണ് ക്ലബ് ചിലവാക്കിയിരിക്കുന്നത്. നിലവിൽ ടീമിന്റെ ആവറേജ് പ്രായ പരുത്തി വരുന്നത് 26.1ആണ്.
ഇന്ത്യയിലെ ഏറ്റവുമധികം സ്ക്വാഡ് വാല്യൂ വരുന്നത് വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനാണ്. നിലവിൽ 58 കോടിയാണ് ടീമിന്റെ വാല്യൂ വരുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക ഏറ്റവും മികച്ച താരങ്ങളുള്ള ക്ലബ്ബാണ് മോഹൻ ബഗാൻ. ആദ്യ ഇലവനൊപ്പം തന്നെ മികച്ച ബെഞ്ച് സ്ട്രെങ്ത് കൂടിയുള്ളത് മോഹൻ ബഗാന്റെ ബലം.
പട്ടികയിൽ രണ്ടാം സ്ഥാനത് ഈസ്റ്റ് ബംഗാളാണ്. ഈ സീസൺ മുന്നോടിയായിയുള്ള ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ ഇടപാടുകളാണ് ഈസ്റ്റ് ബംഗാൾ നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ടീമിന്റെ നിലവിലെ സ്ക്വാഡ് വാല്യൂ വരുന്നത് 41.8 കോടിയാണ്.
ഇന്ത്യയിലെ ഏറ്റവും സ്ക്വാഡ് വാല്യൂവുള്ള ആദ്യ പത്ത് ടീമുകളിതാ….
- മോഹൻ ബഗൻ- 58 CR
- ഈസ്റ്റ് ബംഗാൾ- 41.8 CR
- കേരള ബ്ലാസ്റ്റേഴ്സ് – 39.2 CR
- എഫ്സി ഗോവ- 38.4 CR
- മുംബൈ സിറ്റി എഫ്സി – 28 CR
- ബെംഗളൂരു എഫ്സി – 26.1 CR
- ജംഷേദ്പൂർ എഫ്സി – 26 CR
- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – 25.8 CR
- പഞ്ചാബ് എഫ്സി – 24.5 CR
- ചെന്നൈയിൻ എഫ്സി – 17 CR
