Indian Super LeagueKBFC

ഒമ്പതാം സ്ഥാനത്തും 12 സ്ഥാനത്തുള്ള ക്ലബ്ബുകൾ പ്ലേ ഓഫ് യോഗ്യത നേടിയതെങ്ങനെ?; ബ്ലാസ്റ്റേഴ്‌സ് കണ്ട് പഠിക്കണം ഈ രണ്ട് ക്ലബ്ബുകളുടെ പ്ലാനിങ്..

ബ്ലാസ്റ്റേഴ്സിന്റെ മാർക്കറ്റ് വാല്യൂ ₹47.4 കോടിയാണ് എങ്കിൽ നോർത്ത് ഈസ്റ്റിന്റെ മാർക്കറ്റ് വാല്യൂ ₹32.4 കോടിയാണ്. ഐഎസ്എല്ലിലെ ഏറ്റവും മൂല്യമേറിയ ക്ലബ്ബുകളിൽ ഒമ്പതാം സ്ഥാനത്താണ് അവർ. ജംഷദ്പൂരിനാവട്ടെ മാർക്കറ്റ് വാല്യൂ ₹26.4 കോടി മാത്രമാണ്. മൂല്യമേറിയ ക്ലബ്ബുകളിൽ 12 ആം സ്ഥാനത്താണ് അവർ.

ട്രാൻസ്ഫർ മാർക്കറ്റ് എന്ന വെബ് സൈറ്റ് നൽകുന്ന കണക്കുകൾ പ്രകാരം ഐഎസ്എല്ലിൽ ഏറ്റവും മൂല്യമുള്ള ക്ലബ്ബുകളിൽ രണ്ടാമതാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ₹47.4 കോടിയാണ് ബ്ലാസ്റ്റേഴ്സിന്റെ മാർക്കറ്റ് വാല്യൂ. എന്നാൽ മാർക്കറ്റ് വാല്യൂവിൽ ബ്ലാസ്റ്റേഴ്സിന്റെ ഏഴയലത്ത് പോലും ഇല്ലാത്ത രണ്ട് ക്ലബ്ബുകളാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നത്.

ഐഎസ്എല്ലിൽ ഇത്തവണ പ്ലേ ഓഫ് ഉറപ്പിച്ച രണ്ട് ടീമുകളാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും ജംഷദ്പൂർ എഫ്സി. എന്നാൽ ഈ രണ്ട് ക്ലബ്ബുകളും മാർക്കറ്റ് മൂല്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഏഴയലത്ത് പോലും ഇല്ലാത്തവരാണ്.

ബ്ലാസ്റ്റേഴ്സിന്റെ മാർക്കറ്റ് വാല്യൂ ₹47.4 കോടിയാണ് എങ്കിൽ നോർത്ത് ഈസ്റ്റിന്റെ മാർക്കറ്റ് വാല്യൂ ₹32.4 കോടിയാണ്. ഐഎസ്എല്ലിലെ ഏറ്റവും മൂല്യമേറിയ ക്ലബ്ബുകളിൽ ഒമ്പതാം സ്ഥാനത്താണ് അവർ. ജംഷദ്പൂരിനാവട്ടെ മാർക്കറ്റ് വാല്യൂ ₹26.4 കോടി മാത്രമാണ്. മൂല്യമേറിയ ക്ലബ്ബുകളിൽ 12 ആം സ്ഥാനത്താണ് അവർ.

ഈ കണക്കുകൾ തന്നെ മതിയാവും പണമല്ല, പദ്ധതികളാണ് ഒരു ടീമിന് പ്രധാനമെന്ന് മനസിലാക്കാൻ. ബ്ലാസ്റ്റേഴ്‌സ് ഒരുപാട് പണം ചിലവഴിക്കുന്നുണ്ടെങ്കിലും അതൊന്നും കൃത്യമായ പ്ലാനിങ് ഇല്ലത്തെ നടത്തുന്ന ചിലവഴികൾ ആയത് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നും ഒരു കിരീടം പോലും നേടാത്തത്.