Indian Super LeagueKBFCTransfer News

ആരൊക്കെ പോകും? ആരോക്കെ വരും; എന്താണ് ബ്ലാസ്റ്റേഴ്സിന്റെ സമ്മർ ട്രാൻസ്ഫർ പ്ലാനുകൾ? പരിശോധിക്കാം..

ജനുവരി ട്രാൻസ്ഫർ വിൻഡോയ്ക്ക് പിന്നാലെ അടുത്ത സീസണിലേക്ക് സ്വന്തമാക്കേണ്ട താരങ്ങളുടെ പട്ടിക ബ്ലാസ്റ്റേഴ്സ് തയ്യാറാക്കിയിരുന്നു. കൂടാതെ സീസൺ അവസാനം റിലീസ് ചെയ്യേണ്ട താരങ്ങളെ പറ്റിയും നിലവിൽ ലോണിൽ അയച്ച താരങ്ങളുടെ ഭാവിയെ പറ്റിയും ബ്ലാസ്റ്റേഴ്സ് ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

സീസണിൽ പ്ലേ ഓഫ്‌ പ്രതീക്ഷകൾ പൂർണമായും അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള പ്രതീക്ഷ വരാനിരിക്കുന്ന സൂപ്പർ കപ്പും അടുത്ത സീസണുമാണ്. ഇതിൽ അടുത്ത സീസണിലേക്കായി ബ്ലാസ്റ്റേഴ്സ് ഒരു പിടി നീക്കങ്ങളും നടത്തുന്നുണ്ട്. അതിനായി ബ്ലാസ്റ്റേഴ്സ് ഒരു പദ്ധതിയും രൂപീകരിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ എങ്ങനെയൊക്കെയാണെന്ന് നോക്കാം…

ജനുവരി ട്രാൻസ്ഫർ വിൻഡോയ്ക്ക് പിന്നാലെ അടുത്ത സീസണിലേക്ക് സ്വന്തമാക്കേണ്ട താരങ്ങളുടെ പട്ടിക ബ്ലാസ്റ്റേഴ്സ് തയ്യാറാക്കിയിരുന്നു. കൂടാതെ സീസൺ അവസാനം റിലീസ് ചെയ്യേണ്ട താരങ്ങളെ പറ്റിയും നിലവിൽ ലോണിൽ അയച്ച താരങ്ങളുടെ ഭാവിയെ പറ്റിയും ബ്ലാസ്റ്റേഴ്സ് ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

പഞ്ചാബ് എഫ്സിയുടെ പ്രതിരോധ താരം അഭിഷേക്, നിഖിൽ പ്രഭു തുടങ്ങി ഒരുപിടി ഇന്ത്യൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ട്. കൂടാതെ റിലീസ് ചെയ്യേണ്ട താരങ്ങളുടെ പട്ടികയും ബ്ലാസ്റ്റേഴ്സ് തയ്യാറാക്കിയിട്ടുണ്ട്.

പട്ടികയുടെ പൂർണരേഖ പുറത്തുവന്നിട്ടില്ലെങ്കിലും പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ആശിഷ് നെഗി നൽകുന്ന റിപ്പോർട്ടനുസരിച്ച്, ബ്ലാസ്റ്റേഴ്സിന്റെ വിദേശ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ച് സീസൺ അവസാനം ക്ലബ്ബ് വിട്ടേക്കും.

ഇത്തരത്തിൽ സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നോടിയായി നടത്തേണ്ട പല പ്ലാനുകളും ബ്ലാസ്റ്റേഴ്സ് രൂപീകരിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ ആ പ്ലാനുകൾ ആരാധകർക്ക് വ്യക്തമായി തുടങ്ങും.