CricketCricket LeaguesIndian Premier League

സഞ്ജുവില്ല, പകരം ആദ്യ ഇലവനിലേക്കെത്തുക ഈ രണ്ട് താരങ്ങളിൽ ഒരാൾ

സഞ്ജു ഇമ്പാക്റ്റ് പ്ലേയർ ആയതിനാൽ സഞ്ജുവിന് പകരം മറ്റൊരു ബാറ്ററും ആദ്യ ഇലവനിൽ എത്താൻ സാധ്യത കാണുന്നില്ല.പകരം ഏതെങ്കിലും ഒരു ബൗളറായിരിക്കും ഇലവനിൽ എത്തുക.

മലയാളി താരം സഞ്ജു സാംസൺ ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ 3 മത്സരങ്ങളിലും നായകനായി ഉണ്ടാവില്ലെന്ന് രാജസ്ഥാൻ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. പരിക്ക് പൂർണമായും മാറാത്ത സഞ്ജു ആദ്യ 3 മത്സരങ്ങളിൽ ഇമ്പാക്ട് പ്ലയെർ ആയിട്ടായിരിക്കും കളിക്കുക. ടീമിന്റെ ഫീൽഡിങ് ഇന്നിങ്സിൽ താരം ഇറങ്ങില്ല. ഇതോടെ ആദ്യ 3 മത്സരങ്ങളിലും റിയാൻ പരാഗ് ആയിരിക്കും ടീമിനെ നയിക്കുക.

സഞ്ജു ആദ്യ ഇലവനിൽ ഇല്ലാത്ത സാഹചര്യത്തിൽ ആരായായിരിക്കും ആദ്യ ഇലവനിൽ എത്തുക എന്ന സംശയമുണ്ട്. പ്രധാനമായും രണ്ട് താരങ്ങൾക്കാണ് സഞ്ജുവിന്റെ അഭാവത്തിൽ ആദ്യ ഇലവനിൽ അവസരം ലഭിക്കാൻ സാധ്യത.

സഞ്ജു ബാറ്റിങ്ങ് ഇന്നിങ്സിൽ കളിക്കുമെന്നതിനാൽ ബൗളിംഗ് ഇന്നിങ്‌സിലായിരിക്കും സഞ്ജുവിന്റെ പകരക്കാരൻ ഇറങ്ങുക. അത് തുഷാർ ദേശ്പാണ്ട്യയോ, കുമാർ കാർത്തിക്കേയയോ ആവാനാണ് സാധ്യത. അതായത് സഞ്ജു ഇമ്പാക്റ്റ് പ്ലേയർ ആയതിനാൽ സഞ്ജുവിന് പകരം മറ്റൊരു ബാറ്ററും ആദ്യ ഇലവനിൽ എത്താൻ സാധ്യത കാണുന്നില്ല.പകരം ഏതെങ്കിലും ഒരു ബൗളറായിരിക്കും ഇലവനിൽ എത്തുക.

ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള രാജസ്ഥാന്റെ പ്ലെയിങ് ഇലവൻ പരിശോധിക്കാം..

ആദ്യം ബാറ്റ് ചെയ്യുകയാണ് എങ്കിൽ: 1. Yashasvi Jaiswal 2. Sanju Samson 3. Nitish Rana 4. Riyan Parag (c) 5. Dhruv Jurel (wk) 6. Shimron Hetmyer 7. Shubham Dubey 8. Wanindu Hasaranga 9. Jofra Archer 10. Maheesh Theekshana 11. Sandeep Sharma 12. Impact Sub: Tushar Deshpande/Kumar Kartikeya. ആദ്യം ബോൾ ചെയ്യുകയാണ് എങ്കിൽ സഞ്ജുവിന് പകരം ദേശ്പാണ്ട്യയോ കാർത്തിക്കേയയോ ആദ്യ ഇലവനിലേക്ക് വരും.