ബ്ലാസ്റ്റേഴ്സിന് വീണ്ടും പരിക്ക് തിരിച്ചടിയാവുകയാണ് ഐ എസ് എൽ കഴിഞ്ഞ് ടീം ഒഡീഷയിലെ ഭുവനേശ്വരിൽ നടക്കുന്ന സൂപ്പർ കപ്പിന് വേണ്ടി പോവുകയാണ്.
അതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന് പരിക്ക് വീണ്ടും വില്ലനായത് ടീമിന്റെ പ്രധാന താരങ്ങളായ ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്ക് പറ്റി സൂപ്പർ കപ്പിൽ പങ്കടുക്കില്ല അതിന് പുറമേ മറ്റൊരു ഗോൾ കീപ്പറായ നോറ ഫെർണന്റേസും പരിക്ക് പറ്റി പുറത്താണ്.
അതിന് പിന്നാലെ കഴിഞ്ഞ ഐ എസ് എല്ലിൽ അടക്കം മികച്ച പ്രകടനം നടത്തിയ യുവ താരം കോറോ സിങ് കുടുംബത്തിലെ ചില സാഹചര്യങ്ങൾ മൂലം വിട്ട് നിൽക്കുന്നുണ്ട്.
ഈസ്റ്റ് ബംഗാളിനെതിരെ ഏപ്രിൽ 20 നാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രഥമ മത്സരം