കേരളാ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിൻഡോ പദ്ധതികൾ തയ്യാറാക്കുമ്പോൾ വാങ്ങിക്കേണ്ട താരങ്ങളുടെ പദ്ധതിക്കപ്പുറം എതിരാളികളുടെ പദ്ധതികളൂം ബ്ലാസ്റ്റേഴ്‌സ് അറിഞ്ഞിരിക്കേണ്ടതുണ്ട്. അതായത്, എതിർ ടീമുകളിൽ നിന്ന് താരങ്ങളെ വാങ്ങിക്കുമ്പോൾ, സ്വന്തം താരങ്ങളും കൈ വിടാതെ പോകേണ്ടതും ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധിക്കേണ്ട കാര്യമാണ്. പറഞ്ഞ് വരുന്നത്, ബ്ലാസ്റ്റേഴ്‌സ് താരത്തിനായി എതിരാളികൾ നടത്തുന്ന ശ്രമമാണ്.
ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം മുഹമ്മദ് ഐമൻ ഇതിനോടകം ശ്രദ്ധ നേടിയ താരമാണ്, താരത്തിനായി 3 ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നതായാണ് റിപ്പോർട്ട്. ക്ലബ്ബുകൾ ഏതാണെന്ന് വ്യക്തമല്ലെങ്കിലും താരം എതിരാളികളുടെ റഡാറിലുള്ള താരമാണെന്നത് ഉറപ്പാണ്.
താരത്തിന് 2026 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും മികച്ച ടാലന്റ് ആയതിനാൽ താരത്തെ ട്രാൻസ്ഫർ തുക മുടക്കിയും സ്വന്തമാക്കാൻ ക്ലബ്ബുകൾ രംഗത്ത് വരുമെന്ന് ഉറപ്പാണ്.
22 കാരനായ അയ്മൻ, തന്റെ പ്രകടനം കൊണ്ട് ഇതിനോടകം ശ്രദ്ധ നേടിയ താരമാണ്. മികച്ച ഡ്രിബ്ലിങ് പാടവമുള്ള അയ്മന് എതിരാളികളെ കബളിപ്പിച്ച് കളത്തിൽ സ്‌പൈസ് ഉണ്ടാക്കിയെടുക്കാനും മിടുക്കുണ്ട്.
നിലവിൽ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും എതിരാളികളുടെ പണക്കൊഴുപ്പിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് വീണ് പോകുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.