CricketCricket National TeamsIndian Cricket TeamSports

3 യുവതാരങ്ങൾക്ക് അരങ്ങേറ്റം?; ഇംഗ്ലണ്ട് പരമ്പരയ്ക്ക് ഇന്ത്യ ഇറക്കുക പുത്തൻ ടീമിനെ

രോഹിത്- കോഹ്ലി യുഗത്തിന് ശേഷമുള്ള ഇന്ത്യൻ റെഡ് ബോൾ യുഗത്തിന് തുടക്കമാവുന്ന പരമ്പരയിൽ ഇന്ത്യൻ നിരയിൽ 3 താരങ്ങൾ അരങ്ങേറ്റം നടത്താനുള്ള സാധ്യതകൾ ഏറെയാണ്.. ആ 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം…

ഐപിഎല്ലിന് ശേഷം ഇന്ത്യൻ ടീം ഇംഗ്ലീഷ് പരമ്പരയ്ക്കായി ഒരുങ്ങുകയാണ്. അഞ്ച് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പര ജൂൺ 20 നാണ് തുടക്കമാവുക. രോഹിത്- കോഹ്ലി യുഗത്തിന് ശേഷമുള്ള ഇന്ത്യൻ റെഡ് ബോൾ യുഗത്തിന് തുടക്കമാവുന്ന പരമ്പരയിൽ ഇന്ത്യൻ നിരയിൽ 3 താരങ്ങൾ അരങ്ങേറ്റം നടത്താനുള്ള സാധ്യതകൾ ഏറെയാണ്.. ആ 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം…

സായ് സുദർശൻ

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന സായ് സുദർശൻ റെഡ് ബോൾ ഫോർമാറ്റിന് അനുയോജ്യനായ താരമാണ്. രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റിൽ നിന്നും വിരമിച്ച സാഹച്ചര്യത്തിൽ ഇംഗ്ലീഷ് പരമ്പരയിൽ ഇന്ത്യൻ ബാറ്റിംഗ് ഓർഡറിലേക്ക് പരിഗണിക്കുന്ന പേരുകളിൽ ഒന്നാണ് സായ് സുദർശൻ.

അർശ്ദീപ് സിങ്

റെഡ്ബോളിൽ ഇടം കൈയ്യൻ ബൗളറുടെ അഭാവം ഇന്ത്യയ്ക്കുണ്ട്. നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഇടം കൈയ്യൻ ഓപ്‌ഷനാണ് അർശ്ദീപ് സിങ്. വരാനിരിക്കുന്ന ഇംഗ്ലീഷ് സീരിയസിൽ ഇടം പിടിക്കാൻ സാധ്യതയുള്ള മറ്റൊരു അരങ്ങേറ്റക്കാരനാണ് അർശ്ദീപ്

വരുൺ ചക്രവർത്തി

സ്പിൻ ഓപ്‌ഷനിൽ പരിശീലകൻ ഗൗതം ഗംഭീറിന്റെ ഇഷ്ട ചോയിസാണ് വരുൺ. അശ്വിൻ വിരമിച്ച സാഹചര്യത്തിൽ ഗംഭീർ പരിഗണിക്കാൻ സാധ്യതയുള്ള സ്പിൻ ഓപ്‌ഷനാണ് വരുൺ.

ഈ 3 താരങ്ങളുമാണ് ഇംഗ്ലീഷ് സീരിയസിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്താൻ സാധ്യതയുള്ള 3 താരങ്ങൾ.